Top

കൊട്ടത്തോണിയില്‍ കഞ്ചാവ് കടത്തിയ കര്‍ണാടക സ്വദേശികളെ എക്‌സൈസ് പിടികൂടി

ഇവരില്‍ നിന്നു 10 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടി കൂടിയിട്ടുണ്ട്.

21 Oct 2021 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊട്ടത്തോണിയില്‍ കഞ്ചാവ് കടത്തിയ കര്‍ണാടക സ്വദേശികളെ എക്‌സൈസ് പിടികൂടി
X

കൊട്ടത്തോണിയില്‍ കഞ്ചാവ് കടത്തിയ രണ്ടു കര്‍ണാടക സ്വദേശികളെ എകസൈസ് സംഘം പടികൂടി. കര്‍ണാടകയില്‍ നിന്നും പെരിക്കല്ലൂര്‍ കടവ് വഴി കൊട്ടത്തോണിയില്‍ കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും കടത്തിയ സല്‍മാന്‍, മജീദ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

പെരിക്കല്ലൂര്‍ കടവില്‍ നിന്നും ഡിപ്പോ കടവില്‍ നിന്നുമായിട്ടാണ് ഇരുവരേയും പിടികൂടിയത്. പിടിയിലായ മജീദില്‍ നിന്ന് 220 ഗ്രാം കഞ്ചാവും, സല്‍മാനില്‍ നിന്ന് 210 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നു 10 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടി കൂടിയിട്ടുണ്ട്.

Next Story

Popular Stories