മദ്യത്തിൽ വിഷം കലർത്തി പതിനെട്ടുകാരനെ കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റിൽ
പ്രവീൺ കുമാറിന്റെ സഹോദരിയെ രാജ്കുമാര് പ്രണയച്ചതിന്റെ പേരിലാണ് കൊല ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
15 March 2022 1:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: കമ്പംമേട്ടിൽ പതിനെട്ടുകാരനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ നിലയിൽ. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രാജ്കുമാറിന്റെ സുഹൃത്തായ പ്രവീൺ കുമാറാണ് കൊലപാതകം നടത്തിയത്.
പ്രവീൺ കുമാറിനെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീൺ കുമാറിന്റെ സഹോദരിയെ രാജ്കുമാര് പ്രണയച്ചതിന്റെ പേരിലാണ് കൊല ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
STORY HIGHLIGHTS: Eighteen-Year-Old Killed Through Mixing Poison in Alcohol and One person is Arrested
Next Story