Top

അമ്മയെ മകള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി; സ്വത്ത് തര്‍ക്കമെന്ന് സൂചന

ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്

24 Aug 2022 4:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മയെ മകള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി; സ്വത്ത് തര്‍ക്കമെന്ന് സൂചന
X

തൃശൂര്‍: തൃശൂര്‍ കുന്നംകുളം കിഴൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി. ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.

അസുഖബാധിതയാണെന്ന് കാണിച്ച് ഇന്ദുലേഖ അമ്മയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എങ്കിലും രുഗ്മിണി മരണപ്പെടുകയായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്. ഇതോടെ മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിഷം കൊടുത്തതായി ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ സമ്മതിച്ചു. സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറഞ്ഞു.

STORY HIGHLIGHTS: Daughter Confesses Involvement Behind Mother's Death

Next Story