ആധാരം ഏജന്റുമാർ വഴി കൈക്കൂലി വാങ്ങി; പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന
പരിശോധനയിൽ സബ് റജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപയും സബ് രജിസ്ട്രാർ ഓഫീസിലെ പ്യൂണിൽ നിന്ന് 2800 രൂപയും കണ്ടെടുത്തു.
15 Feb 2022 3:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രിയിൽ പരിശോധന നടത്തി വിജിലൻസ്. പരിശോധനയിൽ സബ് റജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപയും സബ് രജിസ്ട്രാർ ഓഫീസിലെ പ്യൂണിൽ നിന്ന് 2800 രൂപയും കണ്ടെടുത്തു.
ഓഫീസ് സമയം കഴിഞ്ഞ് ആധാരം ഏജന്റുമാർ വഴി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. രാത്രി ഏഴിന് ശേഷമാണ് വിജിലൻസ് സംഘം പെരിന്തൽമണ്ണയിലെ സബ് റജിസ്ട്രാർ ഓഫീസിലെത്തിയത്.
STORY HIGHLIGHTS: Brought Bribes From Aadhaaram Agents Vigilance inspection at Perinthalmanna Sub-Registrar's Office
Next Story