Top

ഓട്ടോറിക്ഷയില്‍ ചാരായം വില്‍പ്പന, ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

4 Dec 2021 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓട്ടോറിക്ഷയില്‍ ചാരായം വില്‍പ്പന, ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍
X

കോഴിക്കോട് താമരശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ ചാരായ വില്‍പ്പന നടത്തിയെന്ന് കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താമരശ്ശേരി അണ്ടോണ ചക്കിക്കാവ് മുരംപിടിക്കുന്നുമ്മല്‍ സുധീഷ് ആണ് പിടിയിലായത്. താമരശ്ശേരി ചക്കിക്കാവ് മേഖലയില്‍ വ്യാജ വാറ്റും വല്‍പ്പനയും വ്യാപകമാണെന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സുധീഷ് പിടിയിലായത്. താമരശ്ശേരി പൊലീസിന്റെതാണ് നടപടി.

ഓട്ടോറിക്ഷയില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മുക്കാല്‍ ലിറ്റര്‍ ചാരായവും പൊലീസ് കണ്ടെത്തി. നേരത്തെ സുധീഷിന്റെ വീടിന് സമീപത്തുനിന്ന് വാറ്റ് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്ന് ആരെയും പിടികൂടാന്‍ ആ്‌യിരുന്നില്ല. ഇതിനിടെ നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് സുധീഷ് പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Next Story

Popular Stories