രാജാക്കാട് ടൗണിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ഉപയോഗിച്ചിരുന്ന ഉന്നുവടി സമീപത്തായി വീണുകിടന്നിരുന്നു.
12 Sep 2021 8:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി രാജാക്കാട് ടൗണിൽ വയോധികനെ മരിച്ചനിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കുളം സ്വദേശി ചങ്ങനാശേരിൽ വീട്ടിൽ ദേവസിക്കുട്ടിയെ (80) ആണ് ഇന്ന് പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
സെൻട്രൽ ജംഗ്ഷനിൽ ലോട്ടറിക്കടയുടെ മുന്നിലായാണ് മൃതദേഹം കാണപ്പെട്ടത്. ഉപയോഗിച്ചിരുന്ന ഉന്നുവടി സമീപത്തായി വീണുകിടന്നിരുന്നു. വീടുവിട്ട് ഇറങ്ങിനടന്നിരുന്ന വയോധികനെ കഴിഞ്ഞ ദിവസങ്ങളിൽ രാജാക്കാട് ടൗണിൽ പലരും കണ്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തുകയും പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
Next Story