Top

മദ്യലഹരിയില്‍ മര്‍ദനം; അച്ഛന്‍ മകനെ കുത്തിക്കൊന്നു

മദ്യലഹരിയിലായ അരുണ്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതിനിടയിലാണ് കുത്തേറ്റത്.

14 Nov 2021 4:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യലഹരിയില്‍ മര്‍ദനം; അച്ഛന്‍ മകനെ കുത്തിക്കൊന്നു
X

മദ്യലഹരിയില്‍ മാതാപിതാക്കളെ മര്‍ദിച്ച മകനെ അച്ഛന്‍ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ (32) ആണ് അച്ഛന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അരുണിന്റെ അച്ഛന്‍ ശശിധരന്‍ നായരെ നെയ്യാറ്റിന്‍ങ്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായ അരുണ്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതിനിടയിലാണ് കുത്തേറ്റത്.

മദ്യ ലഹരിയില്‍ വീട്ടിലെത്തി ഇയാള്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്ന. ഇന്നലെ രാത്രിയിലും മദ്യപിച്ചെത്തിയ അരുണ്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതിനിടയിലാണ് അച്ഛന്റെ കുത്തേറ്റത്. ഉടന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Next Story

Popular Stories