വിമുക്തഭടൻ കഴുത്തിന് മുറിവേറ്റ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ
കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
15 May 2022 5:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുമ്പടവ് സ്വദേശി കെഡി ഫ്രാൻസിസ് (ലാലി48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ഇയാളുടെ കഴുത്തിന് മാരകമായി മുറിവേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് മരണകാരണമെന്നാണ് നിഗമനം. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രിൻസി ഫ്രാൻസിനാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ അലൻ, അൽജോ എന്നിവരാണ്.
STORY HIGHLIGHTS: A Veteran Found Died in Kannur
Next Story