Top

പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന്‍?; പ്രതികരണം ഇങ്ങനെ

കോട്ടയത്ത് പ്രതാപം നഷ്ടപ്പെടാതിരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായെന്നോണം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ജോസ് കെ മാണി മുന്നണി വിട്ടതിന്റെ അഭാവം കോട്ടത്ത് പ്രതിഫലിപ്പിക്കാതിരിക്കാനാണ് ചാണ്ടി ഉമ്മന്‍ അടക്കമുള്ള പേരുകള്‍ ഉയരുന്നത്. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയും ചാണ്ടിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ […]

11 Nov 2020 11:07 AM GMT

പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന്‍?; പ്രതികരണം ഇങ്ങനെ
X

കോട്ടയത്ത് പ്രതാപം നഷ്ടപ്പെടാതിരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായെന്നോണം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ജോസ് കെ മാണി മുന്നണി വിട്ടതിന്റെ അഭാവം കോട്ടത്ത് പ്രതിഫലിപ്പിക്കാതിരിക്കാനാണ് ചാണ്ടി ഉമ്മന്‍ അടക്കമുള്ള പേരുകള്‍ ഉയരുന്നത്.

പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയും ചാണ്ടിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.

എന്നാല്‍ ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത് എന്ന പ്രതികരണമാണ് ചാണ്ടി ഉമ്മന്‍ നടത്തിയത്. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം നിയമസഭാ രാഷ്ട്രീയത്തിലേക്കുള്ള ചാണ്ടി ഉമ്മന്റെ ചുവടുവെപ്പിന് തുടക്കം കുറിക്കലാവുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

പുതുപ്പള്ളിയില്‍ കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ചത്. കോണ്‍ഗ്രസിന്റെ കരുത്ത് പുതുപ്പള്ളിയില്‍ ചോര്‍ന്നിട്ടില്ലെന്ന് കാണിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്.

Next Story