Top

ബൗളര്‍മാര്‍ക്ക് തലവേദനയായി ലിവിങ്‌സ്റ്റണ്‍; പവര്‍ ഹിറ്റിങ്ങില്‍ പന്തും പാകിസ്താനും കളത്തിന് പുറത്ത്

ഇംഗ്ലണ്ട്-പാകിസ്താന്‍ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ പാക് ബൗളര്‍മാര്‍ക്ക് തലവേദനയായി മാറുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ 31 റണ്‍സിന് ജയിച്ചെങ്കിലും കളിയിലെ ശ്രദ്ധാകേന്ദ്രം ലിവിങ്‌സ്റ്റണായിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ ഉയര്‍ത്തിയ 232 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പൊരുതാന്‍ ഇംഗ്ലണ്ടിനെ പ്രാപ്തരാക്കിയത് അഞ്ചാമനായി ക്രീസില്‍ എത്തിയ ലിവിങ്‌സ്റ്റണായിരുന്നു. 43 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളുമായി 103 റണ്‍സ് നേടിയ ഇംഗ്ലീഷ് താരം പുറത്തായപ്പോഴാണ് പാകിസ്താന് ആശ്വാസമായത്. ഇന്നലെ നടന്ന […]

19 July 2021 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബൗളര്‍മാര്‍ക്ക് തലവേദനയായി ലിവിങ്‌സ്റ്റണ്‍; പവര്‍ ഹിറ്റിങ്ങില്‍ പന്തും പാകിസ്താനും കളത്തിന് പുറത്ത്
X

ഇംഗ്ലണ്ട്-പാകിസ്താന്‍ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ പാക് ബൗളര്‍മാര്‍ക്ക് തലവേദനയായി മാറുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ 31 റണ്‍സിന് ജയിച്ചെങ്കിലും കളിയിലെ ശ്രദ്ധാകേന്ദ്രം ലിവിങ്‌സ്റ്റണായിരുന്നു.

പാകിസ്താന്‍ ഉയര്‍ത്തിയ ഉയര്‍ത്തിയ 232 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പൊരുതാന്‍ ഇംഗ്ലണ്ടിനെ പ്രാപ്തരാക്കിയത് അഞ്ചാമനായി ക്രീസില്‍ എത്തിയ ലിവിങ്‌സ്റ്റണായിരുന്നു. 43 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളുമായി 103 റണ്‍സ് നേടിയ ഇംഗ്ലീഷ് താരം പുറത്തായപ്പോഴാണ് പാകിസ്താന് ആശ്വാസമായത്.

ഇന്നലെ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിലും ലിവിങ്‌സ്റ്റണ്‍ പാക് ബൗളര്‍മാര്‍ക്ക് തലവേദനയായി. ആദ്യ മത്സരത്തിലെ വെടിക്കെട്ടിന്റെ അത്ര വരില്ലെങ്കിലും 23 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പായിച്ച് 38 റണ്‍സ് നേടിയ ലിവിങ്‌സ്റ്റണിന്റെ ഇന്നിങ്‌സ് 200 റണ്‍സ് എന്ന മികച്ച സ്‌കോറിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു.

ഇന്നിങ്‌സില്‍ പായിച്ച മൂന്നു സിക്‌സറുകളില്‍ ഒന്നാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്‌സര്‍ എന്നാണ് കമന്റേറ്റര്‍മാര്‍ അതിനെ വിശേഷിപ്പിച്ചത്. ഹാരിസ് റൗഫ് എറിഞ്ഞ മത്സരത്തിന്റെ 16-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ലിവിങ്‌സ്റ്റണിന്റെ പടുകൂറ്റന്‍ സിക്‌സര്‍.

റൗഫിന്റെ ഫുടള്‍ലെങ്ത് പന്ത് ഫ്രണ്ട്ഫുട്ടിലേക്ക് ഇറങ്ങി ലോങ് ഓണിനു മീതേ പായിക്കുകയായിരുന്നു. ഷോട്ടിന്റെ കരുത്തില്‍ പന്ത് സ്‌റ്റേഡിയത്തിനു പുറത്തുള്ള പാര്‍ക്കിങ് എരിയയ്ക്കും പുറത്തായാണ് വന്നു വീണത്. സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരവരെ 122 മീറ്റര്‍ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയ സിക്‌സര്‍ വന്നു വീണ സ്ഥലം കൂടി കണക്കാക്കിയാല്‍ 138 മീറ്റര്‍ ദൂരമെങ്കിലുമുണ്ടാകുമെന്നും ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ സിക്‌സര്‍ ആണിതെന്നുമാണ് കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്.

മത്സരത്തില്‍ 201 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചപ്പോള്‍ 45 റണ്‍സിന്റെ ജയവുമായി ഇംഗ്ലണ്ട് മൂന്നു മത്സര പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ സാക്കീബ് മഹ്മൂദ്, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവര്‍ ചേര്‍ന്നാണ് പാക് പടയെ ഒതുക്കിയത്.

Next Story

Popular Stories