Top

ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും; പ്രതിഫലം പകുതിയായി കുറച്ചു

ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. അഞ്ച് വര്‍ഷത്തേക്ക് പുതിയ കരാറെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഫല തുക പകുതിയായി വെട്ടിക്കുറച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. മെസിയുടെ പ്രതിഫലത്തുകയായിരുന്നു ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കുന്നതിന് തടസമായിരുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ ഇടിവുണ്ടായതോടെയാണ് ഇത്തരരത്തിലൊരു പ്രതിസന്ധി ഉടലെടുത്തത്. ലാലീഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കുക. നിലവില്‍ മെസിക്ക് 1200 കോടിയലധികമാണ് വാര്‍ഷിക പ്രതിഫലമായി […]

14 July 2021 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും; പ്രതിഫലം പകുതിയായി കുറച്ചു
X

ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. അഞ്ച് വര്‍ഷത്തേക്ക് പുതിയ കരാറെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഫല തുക പകുതിയായി വെട്ടിക്കുറച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

മെസിയുടെ പ്രതിഫലത്തുകയായിരുന്നു ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കുന്നതിന് തടസമായിരുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ ഇടിവുണ്ടായതോടെയാണ് ഇത്തരരത്തിലൊരു പ്രതിസന്ധി ഉടലെടുത്തത്.

ലാലീഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കുക. നിലവില്‍ മെസിക്ക് 1200 കോടിയലധികമാണ് വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്. അത് നല്‍കാനാവില്ലെന്നാതായിരുന്നു ക്ലബിന്റെ പ്രതിസന്ധി.

മെസിയുടെ നിലവിലെ ശമ്പളവുമായി മുന്നോട്ടു പോയാല്‍ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോയോക്കും. അതുവഴി ബാഴ്‌സ പുതുതായി സൈന്‍ ചെയ്ത സെര്‍ജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാന്‍ കഴിയില്ല എന്നതുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരുന്നത്. ഇതേ തുടര്‍ന്ന് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 600 മില്ല്യണ്‍ ഡോളര്‍ ആണ് റിലീസ് ക്ലോസ്. വാരാന്ത്യത്തില്‍ തന്നെ മെസി കരാര്‍ പുതുക്കിയ വിവരം ബാഴ്‌സലോണ ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബാഴ്‌സയുമായി കരാര്‍ പുതുക്കുമെന്ന് താരം അറിയച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്സലോണയുമായുള്ള മെസിയുടെ കരാര്‍ അവസാനിച്ചിരുന്നു. 2004 മുതല്‍ ബാഴ്സയ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന താരമാണ് മെസി.

Next Story

Popular Stories