Top

അഞ്ചു മത്സരങ്ങള്‍, നാലു വീതം ഗോളുകളും അസിസ്റ്റുകളും, മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും…

അഞ്ചു മത്സരങ്ങള്‍, നാലു വീതം ഗോളുകളും അസിസ്റ്റുകളും, മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും… ഇക്കുറി കോപ്പാ അമേരിക്കയില്‍ ഫുട്‌ബോളിന്റെ സര്‍വമേഖലയയിലും ഒരേയൊരു രാജാവിനെയാണ് കാണുന്നത്… ലയണല്‍ മെസിയെ. തന്റെ ആദ്യ രാജ്യാന്തര കിരീടമെന്ന സ്വപ്‌നത്തിലേക്ക് മെസിക്ക് ഇനിയും രണ്ടു മത്സരങ്ങളുടെ ദൂരമുണ്ട്. എങ്കിലും ഇതിനകം തന്നെ ഈ കോപ്പയുടെ താരമെന്ന വിശേഷണം മെസിക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഹൃദയം തകര്‍ത്ത തുടര്‍ച്ചയായ മൂന്നു ഫൈനല്‍ തോല്‍വികള്‍. മെസിയെന്ന ഇതിഹാസത്തിന് പൂര്‍ണതയെത്തണമെങ്കില്‍ ആ കൈകളില്‍ ഒരു രാജ്യാന്തര കിരീടം എത്തണം. […]

4 July 2021 1:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ചു മത്സരങ്ങള്‍, നാലു വീതം ഗോളുകളും അസിസ്റ്റുകളും, മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും…
X

അഞ്ചു മത്സരങ്ങള്‍, നാലു വീതം ഗോളുകളും അസിസ്റ്റുകളും, മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും… ഇക്കുറി കോപ്പാ അമേരിക്കയില്‍ ഫുട്‌ബോളിന്റെ സര്‍വമേഖലയയിലും ഒരേയൊരു രാജാവിനെയാണ് കാണുന്നത്… ലയണല്‍ മെസിയെ. തന്റെ ആദ്യ രാജ്യാന്തര കിരീടമെന്ന സ്വപ്‌നത്തിലേക്ക് മെസിക്ക് ഇനിയും രണ്ടു മത്സരങ്ങളുടെ ദൂരമുണ്ട്. എങ്കിലും ഇതിനകം തന്നെ ഈ കോപ്പയുടെ താരമെന്ന വിശേഷണം മെസിക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു.

ഹൃദയം തകര്‍ത്ത തുടര്‍ച്ചയായ മൂന്നു ഫൈനല്‍ തോല്‍വികള്‍. മെസിയെന്ന ഇതിഹാസത്തിന് പൂര്‍ണതയെത്തണമെങ്കില്‍ ആ കൈകളില്‍ ഒരു രാജ്യാന്തര കിരീടം എത്തണം. അതിന് ഈ കോപ്പയില്‍ സാധിക്കുമോയെന്നത് കണ്ടറിയണം. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ചതു പോലെയാണ് ഇക്കുറി മെസി കളിക്കുന്നത്.

ടീമിനെ പ്രചോദിപ്പിക്കാനും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നായകന്‍ തന്നെ മുന്നില്‍ നിന്ന് കളിക്കണം. അതാണിപ്പോള്‍ മെസി ചെയ്യുന്നത്. ഗോളടിക്കുന്നതിലും വ്യക്തിഗത നേട്ടങ്ങള്‍ക്കും മുകളില്‍ ടീമിന്റെ ജയത്തിനാണ് പ്രാധാന്യമെന്നതാണ് ഇപ്പോള്‍ മെസി ചിന്തിക്കുന്നത്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ഇക്വഡോറിനെതിരേ റോഡ്രിഗോ ഡി പോളിന് നല്‍കിയ ആ പാസ്. ഗോള്‍കീപ്പര്‍ പോലും വീണുപോയിടത്ത് നിസാരമായി ഒന്നു ചിപ്പ് ചെയ്തിട്ടാല്‍ ഗോള്‍ നേടാമെന്നിരിക്കെ യുവതാരത്തിന് പാസ് നല്‍കുകയാണ് മെസി ചെയ്തത്. ടീമിന്റെ ഒത്തിണക്കം ഊട്ടിയുറപ്പിക്കാനും സഹതാരങ്ങളില്‍ ആത്മവിശ്വാസം ഉയര്‍ത്താനും ഒരു നായകന്‍ ചെയ്യേണ്ട കാര്യം.

സഹതാരങ്ങള്‍ക്ക് അവസരം നല്‍കി മാാതൃകയാകുന്നുവെന്നു പറയുമ്പോഴും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്ലായിടത്തും മെസി തന്നെ മുന്നില്‍. നേരത്തെ പറഞ്ഞ ഗോളുകളും അസിസ്റ്റുകളും അവാര്‍ഡുകളും കൂടാതെ അവസരങ്ങള്‍ ഉണ്ടാക്കിയതിലും കീ പാസുകള്‍ നല്‍കിയതിലും ഡ്രിബുളുകള്‍ നടത്തിയതിലും എല്ലായിടത്തും മെസി മയം.

ചിലിക്കെതിരേ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളോടെയായിരുന്നു ഈ കോപ്പയില്‍ മെസിയുടെ തുടക്കം. ആ ക്ലിയില്‍ വിജയം നേടാനായില്ലെങ്കിലും മെസിയുടെ പ്രകടനം ആദ്യ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിക്കൊടുത്തു. രണ്ടാം മത്സരത്തില്‍ യുറുഗ്വായ്‌ക്കെതിരേയും മെസി കളം നിറഞ്ഞു.

തന്റെ ആദ്യ അസിസ്റ്റിലൂടെ ടീം ജയിച്ചു കയറിയപ്പോള്‍ അവാര്‍ഡും ഒപ്പം പോന്നു. ആ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രിബിളുകള്‍ നല്‍കിയതും കീ പാസുകള്‍ നല്‍കിയതും മറ്റാരുമായിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ പരാഗ്വായ്‌ക്കെതിരേ നിറം മങ്ങി. നായകന്‍ അല്‍പമൊന്നു പിന്നോക്കം പോയപ്പോള്‍ കുട്ടികള്‍ കയറിക്കളിച്ചു ടീമിനെ വിജയത്തിലെത്തിച്ചു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ പക്ഷേ അതിന്റെ കേട് തീര്‍ക്കുന്ന മെസിയാണ് കണ്ടത്. രണ്ടുഗോളുകളും ഒരസിസ്റ്റുമായി ബൊളീവിയയെ ഒറ്റയ്ക്ക് തകര്‍ത്തുകളഞ്ഞു ചാമ്പ്യന്‍. പിന്നീട് ഇന്ന് വീണ്ടും… ടീമിന്റെ ആദ്യ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയ ശേഷം കൊട്ടിക്കലാശമെന്നോണം മാരിവില്ലഴകില്‍ ഒരു ഗോള്‍ സ്വന്തം പേരിലും.

ഈ കോപ്പ സ്വന്തമാക്കണമെന്ന നിശ്ചയദാര്‍ഡ്യമാണ് കളത്തിലും പുറത്തും മെസിയില്‍ കാണുന്നത്. മത്സരശേഷം പറഞ്ഞ വാക്കുകളിലും അതുണ്ട്. ”ഞാനെപ്പോഴും പറയാറുണ്ട്, വ്യക്തിഗത അവാര്‍ഡുകള്‍ക്ക് രണ്ടാം സ്ഥാനമേ ഉള്ളു. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് മറ്റൊരു സുപ്രധാന കാര്യത്തിനാണ്. ഞങ്ങളെല്ലാവരും കുടുംബങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി, അതൊന്നും കണക്കാക്കാതെ നമ്മുടെ സംഘം നടത്തുന്ന കഠിനപ്രയത്‌നത്തെ അഭിനന്ദിക്കുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. ഞങ്ങള്‍ക്കൊരു ലക്ഷ്യമുണ്ട്, ഞങ്ങളതിനെ കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടേയിരിക്കുന്നു”
”ഞങ്ങള്‍ക്കറിയാമായിരുന്നു എതിരാളികള്‍ കടുപ്പമാണെന്ന്. വിചാരിച്ചത് പോലെ വളരെ കഠിനമേറിയ മത്സരമായിരുന്നു. ആദ്യ ഗോള്‍ നേടുന്നത് വരെ ഞങ്ങള്‍ നന്നായി പൊരുതി, പിന്നീട് കളിയൊരല്പം അചഞ്ചലമായി എന്നത് സത്യം തന്നെ. പക്ഷെ പ്രധാനപെട്ട വസ്തുത, നമ്മള്‍ ഒരു പടി കൂടെ മുന്നേറിയിരിക്കുന്നു എന്നതാണ്.”- മെസി പറഞ്ഞു.

Next Story

Popular Stories