Top

കിരീടം വയ്ക്കാത്ത രാജാവല്ല; ലയണല്‍ മെസി ഇനി കിരീടമുള്ള രാജാവ്

ആറു ബാലണ്‍ ഡിയോര്‍, ആറു ഗോള്‍ഡണ്‍ ഷൂ, ഒരു ലോകകപ്പ് ഗോള്‍ഡണ്‍ ബോള്‍… തുടങ്ങി ഒട്ടനവധി വ്യക്തിഗത നേട്ടങ്ങള്‍… ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ലയണല്‍ മെസി എന്ന ഇതിഹാസത്തിന് ലോകത്തിലെ ഏറ്റവും മികച്ചവന്‍ എന്ന വിശേഷണത്തിന് ഇതില്‍ക്കൂടതല്‍ ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ ലോകത്ത് പരമ്പരാഗത വൈര്യം എന്നതിലുപരി അതിനേക്കാള്‍ ഒരുപടി മുന്നില്‍ ഇന്നു ‘ഫാന്‍ ഫൈറ്റ്’ നിലനില്‍ക്കുന്ന കാലത്ത് മെസിക്ക് ഇത്ര നേട്ടം ഒന്നും പോരായിരുന്നു. വിമര്‍ശകര്‍ എപ്പോഴും ഉയര്‍ത്തിയിരുന്നു ചോദ്യം മെസിക്ക് ഒരു […]

10 July 2021 10:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിരീടം വയ്ക്കാത്ത രാജാവല്ല; ലയണല്‍ മെസി ഇനി കിരീടമുള്ള രാജാവ്
X

ആറു ബാലണ്‍ ഡിയോര്‍, ആറു ഗോള്‍ഡണ്‍ ഷൂ, ഒരു ലോകകപ്പ് ഗോള്‍ഡണ്‍ ബോള്‍… തുടങ്ങി ഒട്ടനവധി വ്യക്തിഗത നേട്ടങ്ങള്‍… ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ലയണല്‍ മെസി എന്ന ഇതിഹാസത്തിന് ലോകത്തിലെ ഏറ്റവും മികച്ചവന്‍ എന്ന വിശേഷണത്തിന് ഇതില്‍ക്കൂടതല്‍ ഒന്നും വേണ്ടിയിരുന്നില്ല.

എന്നാല്‍ ഫുട്‌ബോള്‍ ലോകത്ത് പരമ്പരാഗത വൈര്യം എന്നതിലുപരി അതിനേക്കാള്‍ ഒരുപടി മുന്നില്‍ ഇന്നു ‘ഫാന്‍ ഫൈറ്റ്’ നിലനില്‍ക്കുന്ന കാലത്ത് മെസിക്ക് ഇത്ര നേട്ടം ഒന്നും പോരായിരുന്നു. വിമര്‍ശകര്‍ എപ്പോഴും ഉയര്‍ത്തിയിരുന്നു ചോദ്യം മെസിക്ക് ഒരു രാജ്യാന്തര കിരീടമുണ്ടോ? ഈ ചോദ്യം എപ്പോഴും ഒരോ മെസി-അര്‍ജന്റീന ആരാധകന്റെയും ഹൃദയത്തില്‍ കൊളുത്തി വലിക്കുന്ന മുള്ളായിരുന്നു.

എന്നാല്‍ ഇന്ന് കൃത്യം ഇന്ത്യന്‍ സമയം 7:10-ന് എസ്തബാന്‍ ഓസ്‌റ്റോയിച്ച് എന്ന യുറുഗ്വേ റഫറി ഫൈനല്‍ വിസില്‍ ഊതിയത് മെസി വിമര്‍ശകരുടെ മുഖത്തേക്കാണ്. ഇനി എന്തു പറഞ്ഞ് അവര്‍ മെസി വിമര്‍ശിക്കും, ട്രോളും…

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്റീന ഇന്ന് കോപ്പാ അമേരിക്ക കിരീടം ഉയര്‍ത്തിയപ്പോള്‍ അത് മെസിയഒടെ കരിയറിലെ ഏറ്റവും വലിയ കാത്തിരുപ്പിന്റെ അവസാനമായിരിക്കുന്നു.

ഇതിനു മുമ്പ് അര്‍ജന്റീന കളിച്ച നാലു ഫൈനലുകളില്‍ മെസി ഭാഗമായിരുന്നു. 2007-ല്‍ തന്റെ തുടക്കകാലത്ത് കോപ്പ അമേരിക്ക ഫൈനലായിരുന്നു ആദ്യത്തേത്. പിന്നീട് 2014 ലോകകപ്പിലും 2015, 2016 കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പുകളിലും. എന്നാല്‍ നാലു തവണയും ഫൈനലില്‍ ഒന്നും ചെയ്യാനാകാതെ തലകുനിച്ചു മടങ്ങുന്ന മെസിയെയാണ് കാണാന്‍ കഴിഞ്ഞത്.

എതിരാളികള്‍ക്ക് ഇനി പറയാനുണ്ടാകും മെസിക്ക് ഫൈനലില്‍ ഗോള്‍ അടിക്കാനായില്ല എന്ന്. എന്നാല്‍ അതിനും കൃത്യമായ ഉത്തരമുണ്ട്. ഫുട്‌ബോളില്‍ ടാക്ടറ്റിക്കല്‍ മൂവ്(തന്ത്രപ്രധാനമായ നീക്കം) എന്നൊന്നുണ്ട്. ഇന്ന് കണ്ടതും അതാണ്.

കഴിഞ്ഞ മത്സരങ്ങളില്‍ അര്‍ജന്റീന്‍ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത് മെസിയായിരുന്നു. മുന്‍ നിരയിലേക്ക് കയറി ആക്രമിച്ചു തന്നെ കളിക്കുന്ന നായകനെയാണ് ആ മത്സരങ്ങളില്‍ കഴിഞ്ഞതെങ്കില്‍ ഇന്ന് പിന്നിലോട്ട് ഇറങ്ങി എതിരാളികളെ ആകര്‍ഷിക്കുന്ന തന്ത്രഞ്ജനെയാണ് കളത്തില്‍ കണ്ടത്.

മെസിയെ പൂട്ടാന്‍ പ്രധാനമായും തിയാഗോ സില്‍വയെന്ന പരിചയസമ്പത്തുള്ള താരത്തെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ നിയോഗിച്ചത്. ഇതിനൊപ്പം തന്നെ റെനാന്‍ ലോധിക്കും കാസീമിറോയ്ക്കും ചുമതല നല്‍കി ഒരു മൂന്നുപിരിയന്‍ പൂട്ടാണ് മെസിക്കായി ബ്രസീല്‍ ഒരുക്കിയത്.

ഇതു മനസിലാക്കി തന്നെ അര്‍ജന്റീനയും മെസിയും കളിച്ചു. ഈ മൂന്നു താരങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കുക വഴി എയ്ഞ്ചല്‍ ഡി മരിയ, റോഡ്രിഗോ പോള്‍ എന്നിവര്‍ക്ക് ഫ്രീ സ്‌പേസ് ഒരുക്കിക്കൊടുക്കാന്‍ മെസിക്കായി.

അര്‍ജന്റീനയുടെ വിജയഗോള്‍ തന്നെ ഈ ഉദാഹരണം. സ്വന്തം ഹാഫിന്റെ ഇടതുഭാഗത്തു നിന്ന് ഡിപോളിന്റെ ക്രോസ് വരുമ്പോള്‍ ഡിമരിയ ഏറെക്കുറേ ഫ്രീയായിരുന്നു. കാരണം. ആ സമയം അതേ പൊസിഷനില്‍ ഉണ്ടായിരുന്ന ലോധിയുടെ ശ്രദ്ധ മുഴുവന്‍ മെസിയുടെ നീക്കങ്ങളിലായിരുന്നു.

ഫ്രീ ബോള്‍ കിട്ടിയ മരിയ അര്‍ജന്റീനയുടെ വിജയഗോള്‍ നേടുകയും ചെയ്തു. രണ്ടു ഡിഫന്‍സീഫ് മിഡ്ഫീല്‍ഡര്‍മാരും നാലു ഡിഫന്‍ഡര്‍മാരുമായണ് ബ്രസീല്‍ ഇറങ്ങിയത്. ഇതില്‍ മൂന്നുപേരെ ഒറ്റയ്ക്ക് ആകര്‍ഷിച്ചവര്‍ ചെറിയ താരമൊന്നുമല്ലല്ലോ.

ഈ ടൂര്‍ണമെന്റില്‍ നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി അര്‍ജന്റീനയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ചതും മെസിയാണ്. ഇതിന് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോളും ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ടും മെസിയെ തേടിയെത്തി. ഇനി അദ്ദേഹത്തിനു മുന്നില്‍ ഒരൊറ്റ ലക്ഷ്യം മാത്രം, ഒപ്പം ആരാധകര്‍ക്കും… ഒരു ലോകകപ്പ് കൂടി നേടി കിരീടം അവസാനിപ്പിക്കണം… 2022-ല്‍ ഖത്തറില്‍ അത് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ…

Next Story

Popular Stories