ബാഴ്‌സക്ക് ശേഷം മെസ്സി യുഎസിലേക്കൊ?; ആഗ്രഹമറിയിച്ച് താരം

കഴിഞ്ഞ ഓഗസ്റ്റിന് ശേഷം മെസ്സിയുടെ കൂടുമാറ്റം ഫുട്‌ബോളില്‍ ചര്‍ച്ചയാണ്. എന്നാല്‍ ഇതുവരെ ബാഴ്‌സ വിടുമൊ എന്ന കാര്യത്തില്‍ അര്‍ജന്റീനന്‍ താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പക്ഷെ സ്പാനിഷ് ടെലിവിഷനില്‍ നല്‍കിയ അഭിമുഖത്തിലാണ് മെസ്സി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. ഈ സീസണ്‍ അവസാനിക്കുന്നത് വരെ കറ്റാലന്മാര്‍ക്ക് ഒപ്പം നില്‍ക്കും, എന്നാല്‍ യുഎസിലെ മേജര്‍ സോക്കര്‍ ലീഗില്‍ കളിക്കാനുള്ള ആഗ്രഹവും മെസ്സി പറഞ്ഞു.

ബാഴസലോണയില്‍ തന്റെ ജീവിതത്തിലെ പ്രധാന ഭാഗം കഴിഞ്ഞതായ് താരം വ്യക്തമാക്കി.

അമേരിക്കയിലെ ജീവിതം ആസ്വാദിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നു. മേജര്‍ സോക്കര്‍ ലീഗില്‍ കളിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് സാധ്യമാകുമൊ എന്ന് എനിക്കറിയില്ല.

ലയണല്‍ മെസ്സി

നിലവില്‍ ലാ ലിഗയില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്ന ബാഴസയുടെ അവസ്ഥ വളരെ മോശമാണ്. ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് ടീമനൊപ്പം നിക്കുക എന്നതിനാണ്. നല്ല രീതിയില്‍ സീസണ്‍ അവസാനിപ്പിക്കുക, കിരീടങ്ങള്‍ നേടുക. മറ്റു കാര്യങ്ങളില്‍ അസ്വസ്ഥനാകാന്‍ താത്പര്യപ്പെടുന്നില്ല, മെസ്സി വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറുമൊ എന്ന കാര്യത്തിലും മെസ്സി കൃത്യമായ മറുപടി നല്‍കിയില്ല. സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുമായി ദീര്‍ഘനേരം സംസാരിച്ചതായി മെസ്സി പറഞ്ഞു. ഗ്വാര്‍ഡിയോള മത്സരത്തിന് മുന്നെ നടത്തുന്ന നീക്കങ്ങളെ താരം പുകഴ്ത്തി.

Latest News