Top

തമിഴ്‌നാട്ടിലെ മൃഗശാലയില്‍ സിംഹം ചത്തു, കൊവിഡ് എന്ന് സംശയം

തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ അരിങ്യര്‍ അണ്ണാ മൃഗശാലയില്‍ സിംഹം ചത്തത് കോവിഡ് ബാധ മൂലമെന്ന് സംശയം. നേരത്തെ കൊവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്ത സിംഹങ്ങളില്‍ ഒന്നാണ് ചത്തത്. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു ആണ്‍ സിംഹമാണ് ചത്തത്. അതേസമയം, സിംഹത്തിന് ജീവഹാനി സംഭവിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വിശദ പരിശോധനയ്ക്കായി വീണ്ടും സാംപിള്‍ അയക്കുമെന്നാണ് മൃഗശാല […]

4 Jun 2021 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തമിഴ്‌നാട്ടിലെ മൃഗശാലയില്‍ സിംഹം ചത്തു,  കൊവിഡ് എന്ന് സംശയം
X

തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ അരിങ്യര്‍ അണ്ണാ മൃഗശാലയില്‍ സിംഹം ചത്തത് കോവിഡ് ബാധ മൂലമെന്ന് സംശയം. നേരത്തെ കൊവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്ത സിംഹങ്ങളില്‍ ഒന്നാണ് ചത്തത്. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു ആണ്‍ സിംഹമാണ് ചത്തത്.

അതേസമയം, സിംഹത്തിന് ജീവഹാനി സംഭവിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വിശദ പരിശോധനയ്ക്കായി വീണ്ടും സാംപിള്‍ അയക്കുമെന്നാണ് മൃഗശാല അധികൃതരുടെ നിലപാട്.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ മൃഗശാല അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് സിംഹങ്ങളില്‍ കോവിഡിന് സമാനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. രോഗം പകരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും സിംഹങ്ങളുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ ആയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഹൈദരാബാദിലെ മൃഗശാലയില്‍ നിന്നും ചികില്‍സയ്ക്ക് ആവശ്യമായ വിവരങ്ങള്‍ തേടിയിരുന്നു. നിലവില്‍ 13 സിംഹങ്ങളാണ് മൃഗശാലയിലുള്ളത്.

Next Story

Popular Stories