
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാളാണ് ഗൗതം അദാനി. അഹമ്മദാബാദ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് ഗൗതം അദാനി. ഗൗതം അദാനി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ടെങ്കിലും അദാനി കുടുംബം പലപ്പോഴും മാധ്യമങ്ങളിൽ നിന്നും വിട്ട് നിൽക്കാറാണുള്ളത്. പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ അദാനിയും കുടുംബവും പങ്കെടുക്കാനെത്തിയിരുന്നു. ഇപ്പോഴിതാ ഗൗതം അദാനി തൻ്റെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹ വിശേഷങ്ങളാണ് ചർച്ചയാകുന്നത്.
ആനന്ദ് അംബാനിയുടെ വിവാഹത്തിന് ശേഷം രാജ്യം കാണാന്‍ പോകുന്ന മറ്റൊരു ആഡംബര കല്യാണമാകുമിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ വളരെ ലളിതവും പരമ്പരാഗത രീതിയിലായിരിക്കും വിവാഹം നടക്കുക എന്നാണ് അദാനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റേതൊരു സാധാരണ കുടുംബത്തെയും പോലെയാകുമെന്നും അദാനി അവകാശപ്പെടുന്നുണ്ട്.
അദാനിയുടെ മൂത്തമകൻ കരൺ വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ നിയമ സ്ഥാപനമായ അമർചന്ദ് മംഗൾദാസിന്റെ സഹസ്ഥാപകനായ അമർച്ചന്ദ് നേമിച്ചന്ദ് ഷ്രോഫിന്റെ മകനായ സിറിൽ ഷ്രോഫിന്റെ മകള്‍ പരിധി ഷ്രോഫ്രിധി ഷ്രോഫിനെയാണ്. ഫെബ്രുവരി ഏഴിനാണ് ജീത് അദാനിയുടെ വിവാഹം. പ്രമുഖ വജ്ര വ്യാപാരിയുടെ മകള്‍ ദിവ ജെയ്മിൻ ഷായാണ് വധു. 2023 മാർച്ച് 14 നാണ് ജീത് അദാനിയുടേയും ദിവ ജെയ്‌മിനിയുടേയും വിവാഹനിശ്ചയം നടന്നത്.
ആരാണ് ദിവ ജെയ്മിൻ ഷാ?
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ നിന്നുള്ള ആളാണ് ദിവ ജെയ്മിൻ ഷാ. പ്രശസ്ത വജ്രവ്യാപാരിയായ ജെയ്മിൻ ഷായുടെ മകളാണ്. 1976-ൽ സ്ഥാപിതമായ ഏറ്റവും പ്രശസ്തമായ ഡയമണ്ട് നിർമ്മാണ കമ്പനികളിലൊന്നായ സി.ദിനേഷ് ആൻഡ് കോ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സഹ ഉടമയാണ് അദ്ദേഹം. സൂറത്തും മുംബൈയും കേന്ദ്രീകരിച്ചാണ് വ്യാപാരം.
നിലവിൽ അദാനി ഗ്രൂപ്പിലെ ഫിനാൻസിന്റെ വൈസ് പ്രസിഡൻ്റാണ് ജീത് അദാനി. പെൻസിൽവാനിയ സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിലെ പൂർവ വിദ്യാർഥിയാണ് ജീത്. സ്ട്രാറ്റജി, റിസ്ക് മാനേജ്മെൻ്റ്, ക്യാപിറ്റൽ മാർക്കറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രൂപ്പ് സിഎഫ്ഒ ഓഫീസറായായിരുന്നു അദ്ദേഹത്തിൻ്റെ കരിയർ ആരംഭിച്ചത്.
ഫിനാൻസ് എക്‌സ്‌പോഷർ കൂടാതെ, ജീത് അദാനി ഗ്രൂപ്പിന് നടത്തിപ്പവകാശമുള്ള എയർപോർട്ടുകളുടെ പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അദാനി ഡിജിറ്റൽ ലാബ്‌സിന് നേതൃത്വം നൽകുകയും ചെയ്യുന്നു. അദാനി ഗ്രൂപ്പിൻ്റെ ഉപഭോക്താക്കൾക്കുള്ള അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിലവിൽ ഒരു സൂപ്പർ ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights: 5Facts about Gautham adani's daughter in law diva jaimin Shah