Top

'പോയി പണി നോക്കാന്‍ പറയ്, ഞാന്‍ മോഡിഫിക്കേഷന്‍ നടത്തും'; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് മല്ലു ട്രാവലര്‍

11 Aug 2021 9:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോയി പണി നോക്കാന്‍ പറയ്, ഞാന്‍ മോഡിഫിക്കേഷന്‍ നടത്തും; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് മല്ലു ട്രാവലര്‍
X

വാഹന മോഡിഫിക്കേഷന്‍ വിവാദവുമായി ബന്ധപ്പെട്ട് മല്ലു ട്രാവലറിന്റെ പഴയ വീഡിയോ വീണ്ടും ചര്‍ച്ചയാവുന്നു. മോട്ടോര്‍ വാഹന വകുപ്പിനെ പരോക്ഷമായി വെല്ലുവിളിക്കുന്ന രീതിയിലാണ് മല്ലു ട്രാവലറിന്റെ വാക്കുകള്‍. മോഡിഫൈഡ് ബൈക്കില്‍ നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ട്രാവല്‍ വ്‌ളോഗറാണ് മല്ലു ട്രാവലര്‍. നേരത്തെ കാരവാന്‍ മോഡിഫൈ ചെയ്തതിന് ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു.

''മോഡിഫിക്കേഷന്‍ ഞാന്‍ ചെയ്യും. ഞാന്‍ ടാക്‌സും പൈസയും കൊടുത്ത് വാങ്ങിച്ച വാഹനത്തില്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ എനിക്ക് അവകാശമില്ല. ഞാന്‍ ചെയ്യും. നാട്ടില്‍ വന്ന് പച്ചക്ക് ഞാന്‍ ചെയ്യും. പോയി പണി നോക്കാന്‍ പറയ്.'' തുടങ്ങിയ വാക്കുകളാണ് മല്ലു ട്രാഫലര്‍ വീഡിയോയില്‍ നടത്തുന്നത്. താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും അവിടെയൊന്നും തന്റെ മോഡിഫൈഡ് വാഹനത്തിനെ ആരും പിടികൂടുകയോ ഫൈന്‍ അടപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
വ്ളോഗറുടെ വാക്കുകള്‍

വണ്ടി ഞാൻ മോഡിഫിക്കേഷൻ ചെയ്യും, ഞാൻ ചെയ്യും. എന്താ ഞാൻ പൈസ കൊടുത്ത് വാങ്ങിച്ചിട്ട് ടാക്സും കൊടുത്തും വാങ്ങിച്ചിട്ട് മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ. പോയി പണി നോക്കാൻ പറയ്. നാട്ടില് വന്നിട്ട് പച്ചക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നടത്ത് വെച്ച് കാണാം. ആമിന(ബൈക്ക്) എറണാകുളത്തിന്ന് എടുത്ത് വരുമ്പോ പൊക്കുന്ന എം.വി.ഡിയാകും കേരളത്തിൻറെ ചരിത്രത്തിലെ ഏറ്റവും നാണംക്കെടുന്നവൻ. ഞാനാ വണ്ടി എറണാകുളത്തിന്ന് ഓട്ടീട്ട് തന്നെ വരും. ആ വണ്ടിയുടെ എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. കസ്റ്റമൈസിഡ് മോഡിഫിക്കേഷൻ. അഞ്ചു രാജ്യങ്ങളിൽ ഓടീട്ട് പിടിച്ചിട്ടില്ല. എന്നിട്ട് കേരളത്തിലെത്തീട്ട് പിടിച്ച് കഴിഞ്ഞാല് പിന്നെ അയ്ന് ഞാനെന്താ പറയണ്ടത്. സേഫ്റ്റിയാണെങ്കിൽ ഇത്രയും രാജ്യങ്ങളിൽ ഓടിയിട്ട് എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇത്രേം ടെറൈനിലും ക്ലൈമറ്റിലും ഓടീട്ട് എനിക്ക് ഒരു സേഫ്റ്റി പ്രശ്നങ്ങളുമുണ്ടായിട്ടില്ല. നമ്മളത് കസ്റ്റമൈസ് ചെയ്യുന്നത് More comfort more safetyക്ക് വേണ്ടിയാണ്. എന്നിട്ട് ആ വണ്ടി എന്തെങ്കിലും മോഡിഫിക്കേഷൻ എന്നും പറഞ്ഞ് എം.വി.ഡി കൈക്കാണിച്ച് പിടിച്ചു ഫൈനിട്ട് കഴിഞ്ഞാല് പിന്നെ തീർന്നു അതോടെ.

നിങ്ങളെല്ലാരും എന്നെ ട്രാൻസ്പോർട്ട് മിനിസ്റ്റർ ആക്കി തരോ കേരളത്തിലെ. അടുത്ത ഇലക്ഷനിൽ ഞാൻ നിന്നാല്. നിങ്ങളെന്നെ ട്രാൻസ്പോർട്ട് മിനിസ്റ്റർ ആക്കിയാല് ഞാൻ നിങ്ങൾക്ക് തിരിച്ചുതരുന്ന പ്രോമിസ് നിങ്ങളുടെ വണ്ടി ഏതു തരത്തിലും കസ്റ്റമൈസ് ചെയ്യാൻ പറ്റും. ആ രീതിയില് ഞാൻ പുതിയ നിയമം കൊണ്ടുവരും. നിങ്ങളുടെ വണ്ടിയില് പത്ത് ടയറ് കേറ്റണോ ഇരുപത് ടയറ് കേറ്റണോ പച്ച പെയിൻറോ നീല പെയിൻറോ അതോ ഇനി പെയിൻറേ വേണ്ടേ....ഇനി അതല്ല ബംപർ വേണോ, അതല്ല എന്താ വേണ്ടത്...ഇഷ്ടള്ള പോലെ നിങ്ങളുടെ വണ്ടി കസ്റ്റമൈസ് ചെയ്ത് കൊണ്ടുവരാനുള്ള നിയമം ഞാൻ കൊണ്ടുവരും. ഇത് സത്യം.



Next Story

Popular Stories