Top

കാസിനോ, നൈറ്റ് ക്ലബ്, ഡിജെ, ബാറുകള്‍; 22,000 രൂപ, കോര്‍ഡേലിയ യാത്ര പൊളിയാണ്

യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

5 Oct 2021 2:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാസിനോ, നൈറ്റ് ക്ലബ്, ഡിജെ, ബാറുകള്‍; 22,000 രൂപ, കോര്‍ഡേലിയ യാത്ര പൊളിയാണ്
X

കൊവിഡ് പ്രതിസന്ധിക്കുശേഷം ടൂറിസം മേഖല തിരികെയെത്തിയപ്പോള്‍ കടല്‍ യാത്രക്കാര്‍ക്ക് ഏറെ ആവേശം നല്‍കുന്നതായിരുന്നു കോര്‍ഡേലിയ എന്ന കപ്പലിന്റെ വരവ്. കടലില്‍ ചുറ്റാനുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആഡംബരകപ്പലാണിത്. യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കമ്പനികളിലെന്നായ റോയല്‍ കരീബീയന്റെ എംപ്രസ് ഓഫ് ദ സീസ് എന്ന കപ്പലാണ് കോര്‍ഡീലിയ എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. 1990 കളിലാണ് ഈ കപ്പല്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ നോര്‍ഡിക് എക്‌സ്പ്രെസ് എന്നറിയപ്പെട്ടിരുന്ന കപ്പല്‍ പിന്നീട് പേരുമാറ്റി എംപ്രസ് ഓഫ് ദ സീസ് എന്നാക്കി.

2020-ല്‍ കോര്‍ഡീലിയ ക്രൂസ് എന്ന ഇന്ത്യന്‍ കമ്പനി ഈ കപ്പലിനെ സ്വന്തമാക്കി. പിന്നീട് കപ്പലിന് നിരവധി മാറ്റങ്ങള്‍ വരുത്തി കോര്‍ഡീലിയ എന്ന പേരില്‍ പുറത്തിറക്കി. ഇന്ത്യയുടെ തനതായ സംസ്‌ക്കാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്നു നിലകളുള്ള ഈ കപ്പല്‍ സെപ്റ്റംബര്‍ 18 മുതല്‍ യാത്ര ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ മുംബൈയില്‍ നിന്നും ഇന്ത്യയുടെ പല ലക്ഷ്യസ്ഥാനത്തേക്കും ഇത് യാത്ര തിരിച്ചു.


മുംബൈ- ഗോവ- മുംബൈ, മുംബൈ- ദിയു- മുംബൈ, മുംബൈ ആഴക്കടല്‍ യാത്ര, കൊച്ചി-ലക്ഷദ്വീപ്- മുംബൈ, മുംബൈ-ലക്ഷദ്വീപ്-മുംബൈ എന്നിങ്ങനെയാണ് കോര്‍ഡേലിയ ഒരുക്കിയ പ്രധാന ടൂറുകള്‍. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാനും അവര്‍ക്ക് ഉല്ലസിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വിമ്മിങ്ങ് പൂള്‍, മൂന്നു റെസ്റ്ററന്റുകള്‍, ഫിറ്റ്നസ് സെന്ററുകള്‍, സ്പാ, തിയ്യേറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാര്‍ട്ടികള്‍, അഞ്ചോളം ബാറുകള്‍, ലൈവ് ബാന്‍ഡുകള്‍, ഷോപ്പിങ് തുടങ്ങിയ എല്ലാ സൗകര്യവും കപ്പലില്‍ ലഭ്യമാണ്.

ഇന്ത്യന്‍ സംസ്‌ക്കാരത്തെ സമന്വയിപ്പിക്കും വിധമാണ് ഭക്ഷണം പോലും ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധയിടങ്ങളിലെ നൂറോളം വിഭവങ്ങളാണ് ഈ നൗകയില്‍ ഒരുക്കിയിരിക്കുന്നത്.

സൗകര്യങ്ങള്‍ക്കനുസരിച്ചാണ് ഇതില്‍ പണം ഈടാക്കുന്നതെങ്കിലും ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രാപ്തിക്കനുസരിച്ചാണ് വിലയീടാക്കുന്നത്. മൂന്ന് രാത്രിയും നാലു പകലും നീളുന്ന യാത്രക്ക് കമ്പനി ഈടാക്കുന്നത് 22,000 രൂപ മുതല്‍ 30,000 രൂപ വരെയാണ്. കുടുംബയാത്രകളാണെങ്കിലും ഒരു മുറിയില്‍ രണ്ടിലെറെ പേര്‍ക്ക് യാത്ര ചെയ്യാനുളള സൗകര്യങ്ങള്‍ ഉണ്ട്. ചെലവ് കുറയ്ക്കാനും ഇത് വളരെ സൗകര്യപ്രദമാണ്. കൊവിഡ് പ്രേട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് യാത്ര. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം വെബ്സൈറ്റായ ഐആര്‍സിടിസി ടൂറിസം ഡോട്ട്കോമില്‍ നിന്നാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. 2022 മുതല്‍ കോര്‍ഡേലിയ ശ്രീലങ്ക-കൊളംബോ, ഗാലി, ട്രിങ്കോ മാലി ജാഫ്ന തുടങ്ങിയിടങ്ങളിലേക്കും യാത്ര ആരംഭിക്കും.

Next Story

Popular Stories