Top

ഞെട്ടിക്കാൻ റിയൽമി, 10,000 രൂപക്ക് ട്രിപ്പിള്‍ ക്യാമറ, വമ്പൻ ഫീച്ചറുകളുമായി സി21 വൈ; നാളെ ഇന്ത്യൻ വിപണിയിലെത്തും

പ്രൈമറി ക്യാമറ 13എംപി എഐ സെൻസറും ഇതിനൊപ്പം 2എംപി ബ്ലാക്ക് ആന്റ് വൈറ്റ് ലെൻസും 2എംപി മാക്രോ ഷൂട്ടറുമുണ്ട്. മുൻവശത്ത് സെൽഫിക്കും വീഡിയോ കോളിനുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്.

22 Aug 2021 1:38 PM GMT
അശ്വിന്‍ പാലാഴി

ഞെട്ടിക്കാൻ റിയൽമി, 10,000 രൂപക്ക് ട്രിപ്പിള്‍ ക്യാമറ, വമ്പൻ ഫീച്ചറുകളുമായി സി21 വൈ; നാളെ ഇന്ത്യൻ വിപണിയിലെത്തും
X

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി സി സീരിസിൽ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നു. റിയൽമി സി21വൈ എന്ന സ്മാർട്ട്ഫോൺ നാളെ ഇന്ത്യൻ വിപണിയിലെത്തും. ഡിവൈസിന്റെ വിവരങ്ങൾ റിയൽമി ഇന്ത്യയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു. നാളെ ഉച്ചയ്ക്ക് 12:30 നാണ് ഡിവൈസിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. സി21വൈ കഴിഞ്ഞ മാസം വിയറ്റ്നാമിൽ അവതരിപ്പിച്ചിരുന്നു.

പിൻ പാനൽ ജിയോമെട്രിക്കൽ ആർട്ട് ഡിസൈനോടെയാണ് കമ്പനി ഫോൺ രൂപകല്പന ചെയ്തിരിക്കുന്നത്. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണുള്ളത്. എച്ച്ഡി+ 1600 × 720 പിക്സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ഒക്ട-കോർ ​​യൂണിസോക്ക് ടി610 എസ്ഒസിയാണ് സി21വൈക്ക് കരുത്ത് നൽകുന്നത്.

സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് നൽകിയിട്ടുണ്ട്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രൈമറി ക്യാമറ 13എംപി എഐ സെൻസറും ഇതിനൊപ്പം 2എംപി ബ്ലാക്ക് ആന്റ് വൈറ്റ് ലെൻസും 2എംപി മാക്രോ ഷൂട്ടറുമുണ്ട്. മുൻവശത്ത് സെൽഫിക്കും വീഡിയോ കോളിനുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. സൂപ്പർ നൈറ്റ്‌സ്‌കേപ്പ് മോഡ്, സ്ലോ മോഷൻ, 1080പി വീഡിയോ റെക്കോർഡിംഗ്, പോർട്രെയിറ്റ് മോഡ്, എഐ ബ്യൂട്ടി മുതലായവയവയും ഫോണിലെ ക്യാമറ സെറ്റപ്പിലുണ്ട്.

5,000 mAh ബാറ്ററിയാണ് സി21വൈയിൽ ഇടം പിടിച്ചിരിക്കുന്നത്. കേവലം അഞ്ച് ശതമാനം ബാറ്ററിയിൽ രണ്ട് ദിവസത്തോളം സ്റ്റാൻഡ്ബൈ ടൈമും 2.37 മണിക്കൂർ കോളിങ്ങും 1.45 മണിക്കൂർ യൂട്യൂബും ഉപയോ​ഗിക്കാൻ സൂപ്പർ പവർ സേവിങ് മോഡ് വഴി സാധിക്കും. 4ജി, ഡ്യുവൽ സിം, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 3.5 എംഎം ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയും കണക്റ്റിവിറ്റി ഓപ്ഷനുകളായുണ്ട്.

റിയൽ‌മി സി21വൈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വിയറ്റ്നാമിൽ ലോഞ്ച് ചെയ്തത് വിഎൻഡി 3,490,000 മുതലുള്ള വിലയിലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 11,300 രൂപയോളം വരുമെങ്കിലും 12,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിലായിരിക്കും റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുക. ലോഞ്ചിന് പിന്നാലെ റിയൽമിയുടെ ഔദ്യോഗിക സൈറ്റ് വഴി വിൽപ്പനയും ആരംഭിക്കും. മറ്റ് ഇ-കൊമേഴ്‌സ് സൈറ്റുകളിലും വൈകാതെ ലഭ്യമാകുമെന്നാണ് സൂചന.

Next Story

Popular Stories