Top

ഇനി കാര്യങ്ങള്‍ എളുപ്പമാവും! പുത്തന്‍ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം

സെര്‍ച്ചിംഗ് ഓപ്ഷനില്‍ പുത്തന്‍ മാറ്റം കൊണ്ടുവരാനൊരുങ്ങി ഇന്‍സ്റ്റഗ്രാം

28 Aug 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി കാര്യങ്ങള്‍ എളുപ്പമാവും! പുത്തന്‍ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം
X

സെര്‍ച്ചിംഗ് ഓപ്ഷനില്‍ പുത്തന്‍ മാറ്റം കൊണ്ടുവരാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. സെര്‍ച്ച് റിസള്‍ട്ടില്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രാധാന്യം നല്‍കിയാവും വിപുലീകരണം ഉണ്ടാവുക. നിലവില്‍, സെര്‍ച്ച് റിസള്‍ട്ടുകളില്‍ ലഭിക്കുന്നത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, സ്ഥലങ്ങള്‍, ഹാഷ്ടാഗുകള്‍ എന്നിവയാണ്. എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ സെര്‍ച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും ആദ്യം ലിസ്റ്റ് ചെയ്യപ്പെടും.

തിരയാന്‍ ആഗ്രഹിക്കുന്ന വിഷയത്തിന്റെ പേരോ, ഹാഷ്ടാഗോ കൃത്യമായി അറിയാത്ത സാഹചര്യത്തില്‍ പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. ഇതിനായി കൂടുതല്‍ കീവേര്‍ഡുകള്‍ ഇന്‍സ്റ്റഗ്രാം തയ്യാറാക്കും. ആദ്യം ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരിക്കും ഈ സംവിധാനം നിലവില്‍ വരുന്നത്. ഭാവിയില്‍ കൂടുതല്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കാനും ഇന്‍സ്റ്റഗ്രാം പദ്ധതിയിടുന്നു.
ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് പുതിയ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. നിങ്ങളുടെ താല്പര്യങ്ങളെ ആഴത്തില്‍ മനസിലാക്കി, കാര്യങ്ങള്‍ കൂടതല്‍ എളുപ്പമാക്കുന്ന രീതിയില്‍ ഒരു പൂര്‍ണ്ണ സെര്‍ച്ച് പേജ്് രൂപകല്‍പനയിലേക്ക് ഇന്‍സ്റ്റഗ്രാം നീങ്ങുന്നു എന്നായിരുന്നു ആദം മൊസേരി പറഞ്ഞത്.
Next Story

Popular Stories