Top

ചാറ്റിങ് ഇനി എളുപ്പമാവും, കിടിലന്‍ മാറ്റങ്ങളുമായി ഫേസ്ബുക്ക്

. തങ്ങളുടെ തന്നെ ആപ്ലിക്കേഷനായ മെസഞ്ചര്‍ നില നില്‍ക്കെയാണ് ചാറ്റിങ് പ്രധാന ആപ്ലിക്കേഷനിലേക്ക് മടക്കിക്കൊണ്ടുവരുന്നത്.

24 Aug 2021 1:25 PM GMT
സി.വി അഭിജിത്ത്

ചാറ്റിങ് ഇനി എളുപ്പമാവും, കിടിലന്‍ മാറ്റങ്ങളുമായി ഫേസ്ബുക്ക്
X

ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ചാറ്റിങ് സൗകര്യം തിരികെ കൊണ്ടുവരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം ആഗോള തലത്തില്‍ തന്നെ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് അതിന്റെ പ്രധാന ആപ്ലിക്കേഷനിലേക്ക് വീഡിയോ, ഓഡിയോ കോളിങ് സൗകര്യം തിരികെ കൊണ്ടു വരുന്നുന്നത്. തങ്ങളുടെ തന്നെ ആപ്ലിക്കേഷനായ മെസഞ്ചര്‍ നില നില്‍ക്കെയാണ് ചാറ്റിങ് പ്രധാന ആപ്ലിക്കേഷനിലേക്ക് മടക്കിക്കൊണ്ടുവരുന്നത്.

തുടക്കത്തില്‍ യു.എസ് അടക്കമുള്ള ചില രാജ്യങ്ങളിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുകയെന്ന് ഫേസ്ബുക്ക് പ്രതിനിധി വ്യക്തമാക്കുന്നു.ക്രമേണ മറ്റു രാജ്യങ്ങളിലും ലഭ്യമാക്കും. 2011 ലായിരുന്നു മെസഞ്ചര്‍ എന്ന പ്ലാറ്റ് ഫോമിലേക്ക് മാത്രമായി ചാറ്റിങ് സൗകര്യത്തെ പറിച്ചു നടാനുള്ള ഫേസ്ബുക്ക് തീരുമാനം. 2014 ല്‍ ഈ തീരുമാനം പൂര്‍ണ്ണമായും ഫേസ്ബുക്ക് നടപ്പിലാക്കി. ഒരു ആപ്ലിക്കേഷന്‍ എന്നതിലുപരി സേവനം എന്ന നിലയിലേക്ക് മെസഞ്ചറിന്റെ ഉപയോഗത്തെ കൊണ്ടു വരാനാണ് പുതിയ നീക്കത്തിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുടക്കം കുറിക്കും.

ലോകത്താകമാനം 2.6 ബില്യണ്‍ ഉപയോക്താക്കള്‍ ഫേസ്ബുക്കിനുണ്ടെന്നാണ് കണക്ക്. അതില്‍ ഭൂരിഭാഗം പേരും വീഡിയോ, ഓഡിയോ കോളിങ് സൗകര്യങ്ങള്‍ക്കായി മറ്റൊരു ആപ്ലിക്കേഷനെ ആശ്രയിക്കേണ്ട സാഹര്യമാണ് നിലവിലുള്ളത്. തങ്ങളുടെ തന്നെ ആപ്ലിക്കേഷനായ മെസഞ്ചറിലൂടെ ഈ സൗകര്യങ്ങള്‍ ഫേസ്ബുക്ക് ലഭ്യമാക്കുന്നുണ്ടെങ്കിലും, ഉപയോക്താവിനെ സംബന്ധിച്ച് ഇത് ശ്രമകരമാണെന്നാണ് ഫേസ്ബുക്ക് നിഗമനം.

വീഡിയോ, ഓഡിയോ ചാറ്റിങ് സൗകര്യങ്ങള്‍ ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ത്തന്നെ ലഭ്യമാക്കുമ്പോള്‍ മെസഞ്ചറിന്റെ ഭാവി എന്താകുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ചാറ്റിങ് പ്ലാറ്റ്‌ഫോമായി മെസഞ്ചര്‍ നിലനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.

Next Story

Popular Stories