Top

ഫേസ്ബുക്കിന് എന്ത് പറ്റി; ഒരാഴ്ചക്കിടെ രണ്ടാം തവണയും പണിമുടക്കി

9 Oct 2021 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫേസ്ബുക്കിന് എന്ത് പറ്റി; ഒരാഴ്ചക്കിടെ രണ്ടാം തവണയും പണിമുടക്കി
X

സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. വെള്ളിയാഴ്ച രാത്രിയായിരുന്നു രണ്ട് മണിക്കൂറോളം ഫേസ്ബുക്കും അനുബന്ധ സേവനങ്ങളായ ഇന്‍സറ്റഗ്രാമും ഉള്‍പ്പെടെ പണിമുടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഫേസ്ബുക്ക്, മെസഞ്ചര്‍, വാട്‌സ്ആപ്പ് തുടങ്ങിയ സംവിധാനങ്ങള്‍ പണിമുടക്കിയിരുന്നു. കോണ്‍ഫിഗറേഷനില്‍ വന്ന മാറ്റമാണ് വെള്ളിയാഴ്ച സേവനങ്ങള്‍ തടസപ്പെടാന്‍ ഇടയാക്കിയത് എന്നും ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, നിലവില്‍ പ്രശ്‌നം പരിഹരിച്ചു ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായിരിക്കുന്നുവെന്നും' ഫേസ്ബുക്ക് പിന്നീട് പ്രതികരിച്ചു. അതേസമയം, പ്രവര്‍ത്തനരഹിതമായതിന് തൊട്ടു മുന്‍പും ചില ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം ഫീഡുകള്‍ ലോഡുചെയ്യാനും സന്ദേശങ്ങള്‍ അയയ്ക്കാനും കഴിഞ്ഞിരുന്നില്ലെന്നാണ് വിലയിരുത്തല്‍.

ഏഴ് മണിക്കൂര്‍ നേരമായിരുന്നു തിങ്കളാഴ്ച ഫേസ്ബുക്കും അനുബന്ധ സേവനങ്ങളും തകരാറിലായത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന ആഗോളതലത്തിലുള്ള 350 കോടിയോളെ പേരെയാണ് തകരാര്‍ നേരിട്ട് ബാധിച്ചത്. തിങ്കളാഴ്ചയിലെ തകരാര്‍ കൊണ്ട് മാത്രം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ നിന്ന് ഒറ്റയടിക്ക് ഇടിവ് വന്നത് ് ഏകദേശം 51,000 കോടി രൂപയാണ് എന്നാണ് വിലയിരുത്തല്‍.

Next Story

Popular Stories