Top

ശ്വാസകോശ ആരോഗ്യം: കൊവിഡിന് ശേഷം ശ്രദ്ധിക്കേണ്ടത്

കൊവിഡ് വന്ന ചിലരിൽ ശ്വാസനനാളങ്ങൾ കട്ടി വെക്കുന്ന ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് പോകാറുണ്ട്. ശ്വാസതടസത്തിന് ഇതൊരു കാരണമാകാറുണ്ട്. കുത്തികുത്തി ചുമക്കുന്ന വരണ്ട ചുമ, കഫക്കെട്ടോടു കൂടിയ ചുമ എന്നീ അവസ്ഥകളും ചിലർക്ക് ശ്വാസം മുട്ടലുകൾ ഉണ്ടാകാറുണ്ട്. ഇവയെല്ലാം മൂലമുണ്ടാകുന്ന ശ്വാസം മുട്ടലുകൾ പരിഹരിക്കാൻ ചില ശ്വസന വ്യായാമങ്ങൾ ഉണ്ട്.

1 Sep 2021 1:02 PM GMT
ഡോ. രമ്യ മാത്യൂ/ നിഷ അജിത്ത്

ശ്വാസകോശ ആരോഗ്യം: കൊവിഡിന് ശേഷം ശ്രദ്ധിക്കേണ്ടത്
X

കൊവിഡ് വന്നു ഭേദമായ ഏതു പ്രായക്കാരിലും രോഗത്തിന്റെ അനന്തര ഫലങ്ങൾ ദീർഘകാലം പല രൂപത്തിൽ അനുഭവിക്കേണ്ടി വരുന്നു എന്ന് ഇതിനകം നമ്മൾ മനസിലാക്കിയിട്ടുണ്ട്. ഉറക്കമില്ലായ്‌മ, സന്ധിവേദനകൾ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പലതാണ് പ്രശ്നങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശ്വാസതടസ്സം. ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും എന്തെല്ലാമെന്ന് നോക്കാം.

കൊവിഡ് വന്ന ചിലരിൽ ശ്വാസനനാളങ്ങൾ കട്ടി വെക്കുന്ന 'ഫൈബ്രോസിസ് ' എന്ന അവസ്ഥയിലേക്ക് പോകാറുണ്ട്. ശ്വാസതടസത്തിന് ഇതൊരു കാരണമാണ്. കുത്തികുത്തി ചുമക്കുന്ന വരണ്ട ചുമ, കഫക്കെട്ടോടു കൂടിയ ചുമ എന്നീ അവസ്ഥകളും ചിലർക്ക് ശ്വാസം മുട്ടലുകൾ ഉണ്ടാകാറുണ്ട്. ഇവയെല്ലാം മൂലമുണ്ടാകുന്ന ശ്വാസം മുട്ടലുകൾ പരിഹരിക്കാൻ ചില ശ്വസന വ്യായാമങ്ങൾ ഉണ്ട്.

നമ്മളിരിക്കുന്ന സ്ഥലത്തുള്ള ദീർഘചതുരാകൃതിയിലുള്ള ഏതൊരു വസ്തുവിൽ നോക്കിയും പരിശീലിക്കാവുന്ന ലളിതമായ ഒരു വ്യായാമ മുറയാണിത് ഇതിലാദ്യത്തേത്. ആ വസ്തുവിന്റെ നീളം കുറവുള്ള ഭാഗത്തിന്റെ ഒരു വശത്തു നിന്നും നോക്കി മറ്റേ വശത്തേക്ക് എത്തുന്ന മുറക്ക് ശ്വാസം പതിയെ എടുക്കണം. അതെ വസ്തുവിന്റെ നീളം കൂടുതലുള്ള ഭാഗത്തിലൂടെ കണ്ണോടിക്കുമ്പോൾ സാവധാനം ശ്വാസം പുറത്തേക്കും കളയുക. ഈ വ്യായാമം ദിവസത്തിൽ പത്തോ പതിനഞ്ചോ തവണ ആവർത്തിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കും.

മറ്റൊരു ശ്വസന വ്യായാമ രീതിയാണ് 'പേഴ്‌സ്ഡ് ലിപ് ബ്രീത്തിങ് '. ശ്വാസം ആയത്തിൽ അകത്തേക്കെടുത്തതിന് ശേഷം ചുണ്ടുകൾ ചേർത്തുവെച്ച് ശ്വാസം പുറത്തേക്ക് വിടുന്ന രീതിയാണ് ഇത്. മണിക്കൂറിൽ പത്തു തവണ വീതം ഇത് ചെയ്യാനായാൽ ശ്വസന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം കിട്ടും.

'സൈക്കിൾഡ് ബ്രീത്തിങ് ടെക്‌നിക്' വഴി കഫകെട്ടോടു കൂടിയ ചുമക്ക് വരെ ആശ്വാസം കാണാനാകും. ഇതിൽ ആദ്യം ചെയ്യേണ്ടത് ശ്വാസം അകത്തേക്കെടുത്ത് അൽപനേരം പിടിച്ചു വെക്കുക എന്നതാണ്. പിന്നീട് പയ്യെ പയ്യെ ചുമക്കുക. ഇത് വഴി ആഴത്തിലുള്ള കഫം വരെ പുറത്തേക്കെടുക്കാൻ സാധിക്കും.

'ലംഗ് റീഹാബിലിറ്റേഷൻ' എന്ന വ്യായാമമുറ ആണ് മറ്റൊന്ന്. ആരോഗ്യം നഷ്‌ടമായ ശ്വാസകോശത്തിന് കൊവിഡാനന്തരം പുതുജീവൻ നൽകുക എന്നതാണ് ലംഗ് റീഹാബിലിറ്റേഷൻ കൊണ്ടുദ്ദേശിക്കുന്നത്. ഒരു ഡോക്ടറുടെ നിർദ്ദേശാനുസരണം പതിയെ പതിയെ ശ്വാസകോശത്തെ പഴയ നിലയിലേക്കെത്തിക്കുവനുള്ള ചില വ്യായാമമുറകളാണിവ.

Next Story

Popular Stories