Top

മസ്‌കാര ഉപയോഗിക്കുമ്പോൾ ഇതും ശ്രദ്ധിച്ചോളൂ

മസ്‌കാര ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.

16 Sep 2021 8:34 AM GMT
ഷോമാ സൈമൺ

മസ്‌കാര ഉപയോഗിക്കുമ്പോൾ ഇതും ശ്രദ്ധിച്ചോളൂ
X

മാസ്കുകൾ ഉപയോഗിക്കുന്ന ഈ കൊവിഡ് കാലത്തു മാസ്‌കിനു വെളിയിൽ നിൽക്കുന്ന കണ്ണുകളുടെ സൗന്ദര്യവും പരിചരണവും എത്ര പ്രധാനമാണെന്ന് ആരും പറയാതെ തന്നെ നമുക്കറിയാം. എന്നാൽ നയനങ്ങളുടെ ആകർഷണീയത എളുപ്പത്തിൽ വർധിപ്പിക്കാനായി നമ്മളിൽ പലരും മിക്കവാറും ഉപയോഗിക്കുന്ന മസ്‌കാരയെ പറ്റി നമുക്കത്ര അറിവില്ല. മസ്‌കാര ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.

ഒരു മസ്‌കാര മൂന്നു മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല എന്നതാണ് ആദ്യമായി നമ്മൾ തിരിച്ചറിയേണ്ട വസ്തുത. കാരണം ഓരോ ഉപയോഗത്തിലും മസ്‌കാരയുടെ 'വാൻണ്ട് ' അഥവാ പീലികൾ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന ഭാഗം, പലവിധ വൈറസുകൾക്കും, ബാക്ടീരിയകൾക്കും താവളമൊരുക്കാൻ സാധ്യതയുള്ള ഇടമായി മാറുകയാണ്.

കൂടാതെ 'ഡെമോടെക്സ് 'എന്നറിയപ്പെടുന്ന ഒരുതരം ജീവികൾ ഒരു വ്യക്തിയുടെ കൺപീലികളിൽ നിന്ന് പകരാനുള്ള സാധ്യത ഇത്തരം പങ്കിടലുകൾ എളുപ്പമാക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ മസ്‌കാര പോലുള്ള സൗന്ദര്യ വർധക വസ്തുക്കൾ തികച്ചും സ്വകാര്യമായി ഉപയോഗിക്കേണ്ടതാണ്.

എളുപ്പത്തിൽ ഉപയോഗിക്കാമെന്നതിനാൽ നമ്മളിൽ പലരും മസ്‌കാര കൈയ്യിൽ കരുതാറുണ്ട്. എന്നാൽ എത്ര മുന്തിയ ബ്രാൻഡിന്റെയായാലും മേല്പറഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകണം ഇനിമുതൽ മസ്‌കാരയുടെ ഉപയോഗം.

Popular Stories

    Next Story