Top

നട്ടെല്ലിനെ ബാധിക്കും ക്ഷയരോഗം

അസ്ഥികളെ ബാധിക്കുന്ന ക്ഷയരോഗത്തിൽ ഏറ്റവും പ്രധാനമാണ് നട്ടെല്ലിനെ ബാധിക്കുന്ന 'സ്‌പൈനൽ ട്യൂബർകുലോസിസ്''. മറ്റേതു രോഗത്തെ പോലെയും ആരംഭഘട്ടത്തിലെ കണ്ടെത്താനാവുക എന്നത് ഇവിടെയും നിർണ്ണായകമാണ്.

3 Sep 2021 11:30 AM GMT
ഡോ. രഞ്ജിത്ത് കെ ആർ / നിഷ അജിത്ത്‌

നട്ടെല്ലിനെ ബാധിക്കും ക്ഷയരോഗം
X

ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന ഒരു രോഗമാണ് ട്യൂബർകുലോസിസ് എന്നതാണ് നമ്മുടെ ഒരു പൊതുവായ ധാരണ. ടിബി അഥവാ ക്ഷയരോഗം എന്നറിയപ്പെടുന്ന ഈ രോഗത്തിന് കാരണക്കാരൻ മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ്. എന്നാൽ ഈ രോഗം ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ബാധിക്കാമെന്നതാണ് വാസ്തവം.

ഈ ബാക്ടീരിയ അസ്ഥികളെ ബാധിക്കുമ്പോഴുണ്ടാകുന്ന ക്ഷയരോഗത്തെ ഓസ്റ്റിയോ ആർട്ടിക്കുലാർ ട്യൂബർക്കുലോസിസ് എന്നാണ് വിളിക്കുക. ഇത്തരത്തിൽ അസ്ഥികളെ ബാധിക്കുന്ന ക്ഷയരോഗത്തിൽ ഏറ്റവും പ്രധാനമാണ് നട്ടെല്ലിനെ ബാധിക്കുന്ന 'സ്‌പൈനൽ ട്യൂബർകുലോസിസ്'. മറ്റേതു രോഗത്തെ പോലെയും ആരംഭഘട്ടത്തിലെ കണ്ടെത്താനാവുക എന്നത് ഇവിടെയും നിർണ്ണായകമാണ്.

മുതുകിൽ അനുഭവപ്പെടുന്ന അസഹ്യമായ വേദനക്കൊപ്പം പനി,വിശപ്പില്ലായ്മ,തൂക്കക്കുറവ് എന്നിവയാണ് നട്ടെല്ലിനെ ബാധിക്കുന്ന ടിബിയുടെ രോഗലക്ഷണങ്ങൾ. 50-60 വയസ്സിന് മുകളിലുള്ളവർ, പ്രമേഹ-വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാലങ്ങളായി മരുന്ന് കഴിക്കുന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

ശ്വാസകോശത്തെ ബാധിക്കുന്ന ടിബി പോലെ കുറച്ചു നാളത്തേക്ക് ചിട്ടയായ മരുന്നുകളിലൂടെ ഈ രോഗവും പൂർണ്ണമായും ഭേദപ്പെടുത്താനാകും. എന്നാൽ കൃത്യസമയത്ത് കണ്ടുപിടിച്ചു ചികിത്സ നടത്തിയില്ലെങ്കിൽ ഈ രോഗം നട്ടെല്ലിൽ വളവുകൾ ഉണ്ടാക്കുകയോ, അസഹ്യമായ വേദന സൃഷ്ടിക്കുകയോ ചെയ്യാം. ചിലരിൽ ഈ രോഗം നാഡീഞരമ്പുകൾക്ക് തളർച്ച ഉണ്ടാക്കാനും കൈകാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടാനിടയാക്കാനും സാധ്യതയുണ്ട്. ഇത്തരം രോഗികളിൽ ശസ്ത്രക്രിയ അനിവാര്യമായി വരാറുണ്ട്. അത്തരക്കാർക്ക് സ്ക്രൂവും റോഡും ഉപയോഗിച്ചുള്ള ശസ്ത്രക്രിയകളും ഇന്ന് ലഭ്യമാണ്.

Next Story