Top

​'ഗെയ്സ്, ട്രോളല്ല'; നെപ്പോളിയൻ ഫിഷ് വലയിലായി, കേരളത്തിൽ നിന്ന് ഒരു അപൂർവ്വ കാഴ്ച്ച

ഏകദേശം 30 വർഷം വരെ ആയൂർദൈർഘ്യമുള്ള മത്സ്യമാണ് ഹംപ് ഹെഡ് റാസ്

11 Aug 2021 6:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗെയ്സ്, ട്രോളല്ല; നെപ്പോളിയൻ ഫിഷ് വലയിലായി, കേരളത്തിൽ നിന്ന് ഒരു അപൂർവ്വ കാഴ്ച്ച
X

പ്രതീകാത്മക ചിത്രം

കേരളത്തിൽ ഇപ്പോൾ ട്രെൻഡ് ഇ ബുൾ ജെറ്റുകാരും അവരുടെ വാഹ​നമായ നെപ്പോളിയനുമാണ്. എന്നാൽ നെപ്പോളിയൻ ഫിഷ് എന്ന അപൂർവ്വയിനം അലങ്കാരം മത്സ്യമാണ് വിഴിഞ്ഞം തുറുഖത്തെ സ്റ്റാർ. കൊഴിയാള മത്സ്യ ചാകരക്കിടയിലാണ് അപൂർവ്വയിനത്തിൽപ്പെടുന്ന ഹംപ് ഹെഡ് റാസ്(Humphead wrasse) അഥവാ നെപ്പോളിയൻ മത്സ്യം (Māori wrasse, Napoleon wrasse, Napoleon fish, Napoleonfish) വിഴിഞ്ഞത്ത് പിടിയിലായത്. മത്സ്യത്തിന് ഏകദേശം 15 കിലോ​ഗ്രാം തൂക്കമുണ്ട്.

ഏകദേശം 30 വർഷം വരെ ആയൂർദൈർഘ്യമുള്ള മത്സ്യമാണ് ഹംപ് ഹെഡ് റാസ്. യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ അക്വേറിയങ്ങളിലെ സൂപ്പർ താരം കൂടിയാണ് ഈ വിരുതൻ. വളരെ അപൂർവ്വമായി മാത്രമെ കടലിൽ നിന്നും ഇവർ പിടിക്കപ്പെടാറുള്ളുവെന്നതാണ് വാസ്തവും. മറ്റു മത്സ്യങ്ങൾ പോലെ അതിവേ​ഗം പെറ്റു പെരുകുന്ന രീതിയും ഇവർക്കില്ല.


Next Story