ഇപ്പോള്‍ ഫിറോസ്ക്ക എന്ത് ചെയ്യുകയാണ്? ഇതൊരു 'വ്യത്യസ്തമായ വാര്‍ത്ത' ലൈക്ക് സബ്സ്ക്രൈബ് ഷെയര്‍
11 Aug 2021 9:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇ-ബുള്‍ ജെറ്റും വാഹന മോഡിഫിക്കേഷനും ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ കേരളത്തിലെ മറ്റൊരു പ്രമുഖ വ്ളോഗറായ ഫിറോസ് ചുട്ടിപ്പാറ (വില്ലേജ് ഫുഡ് ചാനല്‍) എന്ത് ചെയ്യുകയാണെന്ന് അന്വേഷണത്തിലാണ് ട്രോളന്മാരും നിരീക്ഷകരും. വിവാദങ്ങളിലൊന്നും ഭാഗമാവാതെ യൂടൂബില്‍ വളരെ 'വ്യത്യസ്ഥമായ' വീഡിയോകള്‍ ചെയ്യുന്ന വ്യക്തിയാണ് ഫിറോസ്. ഇതു തന്നെയാണ് അദ്ദേഹത്തിലേക്കുള്ള ട്രോളന്മാരുടെ അന്വേഷണത്തിന്റെ കാരണവും.
'100 കിലോ റംബുട്ടാന് അച്ചാര്‍. ഇത് പൊളി വീഡിയോ ആണ് കണ്ടുനോക്കു. ഷെയര്‍ ചെയ്യാനും മറക്കല്ലേ.' പ്രസ്തുത തലക്കെട്ടില്‍ ഏകദേശം ഒരു മില്യണിലേക്ക് നീങ്ങുന്ന കാഴ്ച്ചക്കാരുള്ള പുതിയ വീഡിയോയാണ് ഫിറോസ് അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. മല്ലു ട്രാവലര്‍, സുജിത്ത് ഭക്തന്, ഇ ബുള്‍ ജെറ്റ് തുടങ്ങിയ വമ്പന്മാരെല്ലാം വിവാദത്തിലൂടെ കടന്നുപോകുമ്പോള്‍ എം ഫോര്‍ ടെക്, വില്ലേജ് ഫുഡ് ചാനല്‍ എന്നിവരൊക്കെ യൂടൂബില്‍ കാഴ്ച്ചക്കാരെ രസിപ്പിക്കുന്ന തിരക്കിലാണ്.