Top

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അനുഭവിച്ചത് നൂറ്റാണ്ടിലെ ഉയര്‍ന്ന ചൂട്; 2050 ന് ശേഷം ആര്‍ട്ടിക്കില്‍ മഞ്ഞ് ഇല്ലാതാവും

തണുത്ത കാലാവസ്ഥ അപൂര്‍വ്വമാവുമെന്നാണ് പഠനം

10 Aug 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അനുഭവിച്ചത് നൂറ്റാണ്ടിലെ ഉയര്‍ന്ന ചൂട്; 2050 ന് ശേഷം ആര്‍ട്ടിക്കില്‍ മഞ്ഞ് ഇല്ലാതാവും
X

1850 ന് ശേഷം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ക്ലൈമറ്റ് ചേഞ്ചിന്റെ ആറാം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.

1850 മുതല്‍ 1900 വരെയുള്ള അമ്പത് വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2011-2020 ല്‍ ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് കൂടി. ഒപ്പം 1901 മുതല്‍ 1971 വരേയുള്ള 70 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടലേറ്റനിരക്ക് മൂന്നിരട്ടിയായി. ഈ നൂറ്റാണ്ടിന്റെ പാതിയോടെ സമുദ്രനിരപ്പ് 15 മുതല്‍ 30 വരെ സെന്റീമീറ്റര്‍ ഉയരാന്‍ സാധ്യത.

1990 മുതല്‍ ഹിമാനികള്‍ അതിവേഗം ഉരുകുന്നതും ആര്‍ട്ടിക്കിന്റെ ഹിമകവചം നഷ്ടപ്പെടുന്നതിനും 90 ശതമാനത്തിനും കാരണം മനുഷ്യന്റെ പ്രവര്‍ത്തികളാണ്. 2050 ന് ശേഷം ആര്‍ട്ടിക്കില്‍ മഞ്ഞ് ഇല്ലാതാവും.

ആഗോള താപനില ഈ നിലക്ക് പോയാല്‍ ഉഷ്ണ താപവും വളര്‍ച്ചയും വെള്ളപൊക്കവും കൊടുങ്കാറ്റുംഅടിക്കടിയുണ്ടാവും. 50 വര്‍ഷത്തില്‍ ഒരിക്കല്‍ ഒസംഭവിച്ചതരം ഉഷ്ണവാദം ഇപ്പോള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ ഉണ്ടാവും.

ഭൗമതാപനില അല്‍പ്പം കൂടി ഉയര്‍ന്നാല്‍ ഇത് ഏഴ് വര്‍ഷത്തില്‍ രണ്ട് തവണ എന്നനിലയിലാവും. തണുത്ത കാലാവസ്ഥ അപൂര്‍വ്വമാവുമെന്നാണ് പഠനം.



Next Story