Top

എംഐ ബ്രാന്‍ഡിംഗ് ഇനിയില്ല; ഷവോമിയുടെ തീരുമാനത്തിന് പിന്നില്‍

മിക്‌സ്4ലൂടെ ഷവോമി ഈ മാറ്റത്തിന് തുടക്കമിട്ടു

24 Aug 2021 1:33 PM GMT
അശ്വിന്‍ പാലാഴി

എംഐ ബ്രാന്‍ഡിംഗ് ഇനിയില്ല; ഷവോമിയുടെ തീരുമാനത്തിന് പിന്നില്‍
X

ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകളിലൊന്നായ ഷവോമി ഡിവൈസുകളിലെ എംഐ ബ്രാന്റിങ് ഒഴിവാക്കുന്നു. എക്‌സ്ഡിഎ ഡെവലപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഷവോമി ഇനി മുതല്‍ പുറത്തിറക്കുന്ന ഒരു ഉല്‍പ്പന്നങ്ങളിലും എംഐ ബ്രാന്‍ഡിങ് ഉപയോഗിക്കില്ല.

അണ്ടര്‍ ഡിസ്‌പ്ലെ ക്യാമറയുമായി പുറത്തിറങ്ങിയ ഷവോമിയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായ മിക്‌സ്4ലൂടെ ഷവോമി ഈ മാറ്റത്തിന് തുടക്കമിട്ടു. ഈ സീരിസിലെ മുന്‍പ് പുറത്തിറങ്ങിയ ഡിവൈസുകള്‍ക്കെല്ലാം എംഐ മിക്‌സ് എന്ന് തുടങ്ങുന്ന പേരായിരുന്നു കമ്പനി നല്‍കിയിരുന്നതെങ്കില്‍ എംഐ മിക്‌സ് 4ല്‍ എത്തുമ്പോള്‍ എംഐ എന്ന ബ്രാന്റിങ് ഒഴിവാക്കി പകരം ഷവോമി മിക്‌സ്4 എന്ന് ബ്രാന്‍ഡിംഗ് ആണ് കമ്പനി നല്‍കിയിരിക്കുന്നത്.

സ്മാര്‍ട്ട് ടിവികള്‍, ഫിറ്റ്‌നസ് ബാന്‍ഡുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഐഒടി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ ഒന്നിലും ഇനി മുതല്‍ എംഐ ബ്രാന്‍ഡിംഗ് ഉണ്ടാവില്ല. ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നത് റെഡ്മി, എംഐ, പോക്കോ എന്നീ ബ്രാന്‍ഡിംഗുകളിലായിരുന്നു. പോക്കോ പിന്നീട് സ്വതന്ത്ര ബ്രാന്‍ഡായി പ്രഖ്യാപിക്കുകയും ചെയ്തു.

ഓരോ രാജ്യങ്ങളിലെയും വിപണികള്‍ക്ക് അനുസൃതമായ ഡിവൈസുകള്‍ ആണ് ചൈനീസ് കമ്പനിയായ ഷവോമി പുറത്തിറക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ച സവിശേഷത കുറഞ്ഞവിലയില്‍ നല്‍കുന്നതാണ് ഷവോമി ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഈ പ്രത്യേകതയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മറ്റു ബ്രാന്‍ഡുകളെ പിന്തള്ളി ഷവോമി ഒന്നാമത് തന്നെ നില്‍ക്കുന്നതിന് കാരണം.

Next Story

Popular Stories