Top

ചരിത്രനേട്ടവുമായി പ്യുവര്‍ ഇവി; 18 മാസത്തിനിടെ വിറ്റത് 25,000 സ്‌കൂട്ടറുകള്‍

ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് പ്യുവര്‍ ഇവി.

26 Sep 2021 1:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരിത്രനേട്ടവുമായി പ്യുവര്‍ ഇവി; 18 മാസത്തിനിടെ വിറ്റത് 25,000 സ്‌കൂട്ടറുകള്‍
X

ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് പ്യുവര്‍ ഇവി. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന ഈ നിര്‍ണായക സമയത്ത് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനി. ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര മോഡലായ ഇപ്ലൂട്ടോ 7G ഇന്ത്യയില്‍ 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായി കമ്പനി അറിയിച്ചു. മോഡല്‍ അവതരിപ്പിച്ചതിന് ശേഷം 18 മാസത്തിനിടെയാണ് ചരിത്രനേട്ടമെന്നും കമ്പനി അറിയിച്ചു.

വാഹനം ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം. 60 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഇപ്ലൂട്ടോ 7G യ്‌ക്കൊപ്പം, പ്യുവല്‍ ഇവി എട്രാന്‍സ് പ്ലസ് എന്നൊരു മോഡലും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ കമ്പനി നിരയില്‍ ഇപ്ലൂട്ടോ 7G, എട്രാന്‍സ് നിയോ എന്നിങ്ങനെ രണ്ട് അതിവേഗ മോഡലുകളും, ഇപ്ലൂട്ടോ, എട്രാന്‍സ് പ്ലസ് എന്നിങ്ങനെ രണ്ട് ലോസ്പീഡ് മോഡലുകളുമാണുള്ളത്. വൈകാതെ കൂടുതല്‍ മോഡലുകളെ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


എട്രാന്‍സ് പ്ലസ് മോഡലിന് പൂര്‍ണ ചാര്‍ജില്‍ 65 കിലോമീറ്റര്‍ വരെ പരിധി നല്‍കുന്ന 1.8 kWh പോര്‍ട്ടബിള്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ലോംഗ് റേഞ്ച് മോഡലായ ഇട്രാന്‍സ് നിയോയ്ക്ക് 5 സെക്കന്‍ഡില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും അതിന്റെ 2,500 kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും കഴിയും.

പ്യുവര്‍ ഇവി വര്‍ഷം തോറും വില്‍പ്പനയില്‍ 600 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 80 ശതമാനം വില്‍പ്പനയും അതിവേഗ വേരിയന്റുകളിലൂടെയും 100 ശതമാനം ഉപഭോക്തൃ റീട്ടെയില്‍ വില്‍പ്പനയിലൂടെയുമാണ്. കമ്പനിക്ക് പ്രതിവര്‍ഷം 70,000 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മ്മാണ ശേഷിയുണ്ടെന്നും വരും വര്‍ഷത്തില്‍ ഉല്‍പാദന ശേഷി ഇരട്ടിയാക്കാനും പ്യുവര്‍ ഇവി പദ്ധതിയിടുന്നു. സമീപഭാവിയില്‍ ഒരു ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്യുവര്‍ ഇവിയില്‍ നിലവില്‍ 100 ഓളം ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകളുണ്ട്, കൂടാതെ ഓരോന്നിനും ബാറ്ററി ഉള്‍പ്പെടെയുള്ള മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പും പവര്‍ട്രെയിന്‍ ട്രബിള്‍ഷൂട്ടിംഗ് സജ്ജീകരണവുമുള്ള ഒരു സേവന കേന്ദ്രമുണ്ട്. കൂടാതെ, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയ പ്രധാന പവര്‍ട്രെയിന്‍ ഘടകങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു തരത്തിലുള്ള വിപുലീകൃത വാറന്റി നയവും പ്യൂര്‍ ഇവി ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചു.

ഐഐടി ഹൈദരാബാദ് റിസര്‍ച്ച് പാര്‍ക്കിലെ ഉയര്‍ന്ന കാര്യക്ഷമമായ കണ്‍ട്രോളറുകളും മോട്ടോറുകളും ഉപയോഗിച്ച് ലിഥിയം ബാറ്ററി സാങ്കേതികവിദ്യയില്‍ ആഭ്യന്തര വൈദഗ്ദ്ധ്യം വികസിപ്പിച്ചതായി പ്യുവര്‍ ഇവി പറയുന്നു. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാറന്റി വിപുലീകരിച്ച് നല്‍കുമെന്ന് പ്യുവര്‍ ഇവി നേരത്തേ വ്യക്തമാക്കിയിരുന്നു. ബാറ്ററി പായ്ക്ക് ഉള്‍പ്പെടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പല ഘടകങ്ങളിലും കമ്പനി വാറന്റി കാലയളവ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Next Story

Popular Stories