Top

‘എഫ്‌ഐആര്‍ റദ്ദാക്കിയിട്ടില്ല, സര്‍ക്കാര്‍ ആവശ്യം കോടതി പരിഗണിച്ചിട്ടില്ല’; വിധിയില്‍ അസംതൃപ്തനല്ലെന്ന് അനില്‍ അക്കര

കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ റദ്ദാക്കിയിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് വ്യക്തമാക്കി.

13 Oct 2020 12:15 AM GMT

‘എഫ്‌ഐആര്‍ റദ്ദാക്കിയിട്ടില്ല, സര്‍ക്കാര്‍ ആവശ്യം കോടതി പരിഗണിച്ചിട്ടില്ല’; വിധിയില്‍ അസംതൃപ്തനല്ലെന്ന് അനില്‍ അക്കര
X

ലൈഫ്മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെയുള്ള സിബിഐ അന്വേഷണം താല്‍ക്കാലികമായി സ്റ്റേ ചെയ്തതില്‍ താന്‍ അസംതൃപ്തനല്ലെന്ന് അനില്‍ അക്കര എംഎല്‍എ. കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ റദ്ദാക്കിയിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണനിയമം ലംഘിച്ചോ എന്ന ഒരു സാങ്കേതികവിഷയം മാത്രമാണ് പരിഗണിക്കപ്പെട്ടതെന്നായിരുന്നു അനില്‍ അക്കരെയുടെ വിശദീകരണം.


വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ റെഡ് ക്രസന്റ് പണം നല്‍കിയത് യൂണിടാക്കിനാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍പ്പറഞ്ഞത്. സര്‍ക്കാര്‍ നേരിട്ട് ഇടപെടാത്തതിനാല്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നായിരുന്നു കോടതിയ്ക്കുമുന്നില്‍ സര്‍ക്കാരിന്റെ വാദം.

സിബിഐ നേരിട്ട് അന്വേഷണം ഏറ്റെടുത്ത നടപടി ക്രമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനസര്‍ക്കാരിന് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. രണ്ട് മാസത്തേക്കാണ് സ്റ്റേ. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്്‌ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരായ അന്വേഷണം മാത്രമാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്നും കോടതി അറിയിച്ചു. യൂണിടാക്കിനെതിരെ തരത്തിലുള്ള അന്വേഷണവുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വിധി അരുണിന്റേതാണ് നിരീക്ഷണം.

Next Story

Popular Stories