Top

സിബിഐക്ക് തിരിച്ചടി; ലൈഫ്മിഷന്‍ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് സിബിഐയുടെ ശ്രമമെന്ന് സര്‍ക്കാര്‍ ആഞ്ഞടിച്ചു.

20 Oct 2020 12:35 AM GMT

സിബിഐക്ക് തിരിച്ചടി; ലൈഫ്മിഷന്‍ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
X

ലൈഫ്മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുള്ള അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് നേരത്തെ പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യവും ഹൈക്കോടതി തള്ളി. ആദ്യം എതിര്‍സത്യവാങ്മൂലം നല്‍കണമെന്ന കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. വിശദപരിശോധനയ്ക്ക് ദില്ലിയിലേക്ക് അയച്ചിരിക്കുകയാണെന്നും എതിര്‍ സത്യവാങ്മൂലം ഉടന്‍ നല്‍കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്നും സിബിഐ കോടതിയില്‍ വിശദീകരിച്ചു.

ആതേസമയം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് സിബിഐയുടെ ശ്രമമെന്ന് സര്‍ക്കാര്‍ ആഞ്ഞടിച്ചു. എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്യാതെ അടിയന്തിര ഹിയറിംഗ് ആവശ്യപ്പെട്ടത് മാധ്യമങ്ങളില്‍ സംഭവം നിറഞ്ഞു നില്‍ക്കാന്‍ വേണ്ടിയാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

Next Story