‘ലിവിംഗ്സ്റ്റണ് എന്ന പേടി സ്വപ്നം’; ജയിച്ചിട്ടും സന്തോഷിക്കാനാവാതെ പാകിസ്ഥാന് ബൗളര്‍മാര്‍
പൊതുവെ അപ്രാപ്യമെന്ന് തോന്നിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ആദ്യ ട്വന്റി-20 ഉയര്‍ത്തിയത്. 232 റണ്‍സ്, മറുപടി ബാറ്റിംഗ് തുടങ്ങി അഞ്ചാം ഓവറില്‍ മൂന്ന് വിക്കറ്റും കളഞ്ഞ് കുളിച്ച് ഇംഗ്ലണ്ട് അനായാസം തോല്‍ക്കുമെന്ന് സൂചനയും. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ലിയാം ലിവിംഗ്സ്റ്റണ് ക്രീസിലെത്തിയതോടെ പാക് ബൗളര്‍മാര്‍ വരിവരിയായി നിന്ന് തല്ലുവാങ്ങി. കണ്ണടച്ച് തുറക്കും മുന്‍പ് ഇംഗ്ലണ്ട് പാകിസ്ഥാന് മേല്‍ കടത്തു സമ്മർദ്ദമുയർത്തുന്ന അവസ്ഥയിലേക്ക് മാറി. അഞ്ച് ഓവറുകള്‍ നന്നായി എറിഞ്ഞ പാക് ബൗളര്‍മാര്‍ക്ക് ഒരു അവസരം പോലും […]
17 July 2021 6:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പൊതുവെ അപ്രാപ്യമെന്ന് തോന്നിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ആദ്യ ട്വന്റി-20 ഉയര്‍ത്തിയത്. 232 റണ്‍സ്, മറുപടി ബാറ്റിംഗ് തുടങ്ങി അഞ്ചാം ഓവറില്‍ മൂന്ന് വിക്കറ്റും കളഞ്ഞ് കുളിച്ച് ഇംഗ്ലണ്ട് അനായാസം തോല്‍ക്കുമെന്ന് സൂചനയും. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.
ലിയാം ലിവിംഗ്സ്റ്റണ് ക്രീസിലെത്തിയതോടെ പാക് ബൗളര്‍മാര്‍ വരിവരിയായി നിന്ന് തല്ലുവാങ്ങി. കണ്ണടച്ച് തുറക്കും മുന്‍പ് ഇംഗ്ലണ്ട് പാകിസ്ഥാന് മേല്‍ കടത്തു സമ്മർദ്ദമുയർത്തുന്ന അവസ്ഥയിലേക്ക് മാറി. അഞ്ച് ഓവറുകള്‍ നന്നായി എറിഞ്ഞ പാക് ബൗളര്‍മാര്‍ക്ക് ഒരു അവസരം പോലും നല്‍കാതെയായിരുന്നു ലിവിംഗ്സ്റ്റണിന്റെ പ്രകടനം.
ഒരു വശത്ത് 32 റണ്‍സെടുത്ത് ജെയ്സണ്‍ റോയി മാത്രമാണ് ഇംഗ്ലീഷ്പ്പടയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. വെറും 43 പന്ത് നേരിട്ട ലിവിംഗ്സ്റ്റണ് ഒമ്പത് സിക്സും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ 103 റണ്‍സ് അടിച്ചെടുത്തു. 239.53 സ്ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹത്തിന്റെ വെടിക്കെട്ട്. മത്സരത്തില്‍ പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാന്‍ ആ സെഞ്ച്വറിക്ക് കഴിഞ്ഞില്ല.
ഷബാദ് ഖാന് നാല് ഓവറില്‍ 52 റണ്‍സാണ് വഴങ്ങിയത്. ഹാരിസ് റൗഫും ഇമാദ് വസീമും ഉള്‍പ്പെടെ പാക് നിരയിലെ ഏറെക്കുരെ എല്ലാവരും ലിവിംഗ്സ്റ്റണിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട്. പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.