സഹയാത്രികര്‍ക്കൊപ്പം എല്‍ജിബിറ്റി ക്യൂ പ്ലസ് ശാക്തീകരണ ഓണ്‍ലൈന്‍ ശില്പശാല നാളെ
കേരളത്തിലെ എല്‍ജിബിറ്റി പ്ലസ് കമ്മ്യൂണിറ്റിയെ ശാക്തീകരിക്കുന്നതിനായി നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കേരള വിങ് കേരളപ്പിറവി ദിനത്തില്‍ മലയാളി എല്‍ജിബിറ്റി പ്ലസ് സംഘടനയായ ക്വീയറള -യുടെ പിന്തുണയോടു കൂടി ‘സ്നേഹപൂര്‍വം സഹയാത്രികാര്ക്ക് ഒപ്പം’ എന്ന ക്യാമ്പയിലൂടെ വിപ്ലവകരമായ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു. നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഓണ്‍ലൈനില്‍ കൂടി ആരംഭിച്ച ക്യാമ്പയിന് സിനിമ താരങ്ങളായ സിജു വില്‍സണ്‍, നമിത പ്രമോദ്, ശരത് കുമാര്‍ എന്നിവര്‍ ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നവംബര്‍ 2 […]

കേരളത്തിലെ എല്‍ജിബിറ്റി പ്ലസ് കമ്മ്യൂണിറ്റിയെ ശാക്തീകരിക്കുന്നതിനായി നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കേരള വിങ് കേരളപ്പിറവി ദിനത്തില്‍ മലയാളി എല്‍ജിബിറ്റി പ്ലസ് സംഘടനയായ ക്വീയറള -യുടെ പിന്തുണയോടു കൂടി ‘സ്നേഹപൂര്‍വം സഹയാത്രികാര്ക്ക് ഒപ്പം’ എന്ന ക്യാമ്പയിലൂടെ വിപ്ലവകരമായ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു.
നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഓണ്‍ലൈനില്‍ കൂടി ആരംഭിച്ച ക്യാമ്പയിന് സിനിമ താരങ്ങളായ സിജു വില്‍സണ്‍, നമിത പ്രമോദ്, ശരത് കുമാര്‍ എന്നിവര്‍ ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നവംബര്‍ 2 നു 9 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഇവന്റിന്റെ ഉദ്ഘാടനം രാവിലെ 9:30 ന് കെ. സേതുരാമന് IPS (കണ്ണൂര്‍ റേഞ്ച് ഡിഐജി) ഉദ്ഘാടനം ചെയ്യും.
രഞ്ജിത്ത് ശങ്കര്‍ (സംവിധായകന്), വിഹാന് പീതാംബര്‍ (എല്‍ജിബിറ്റി പ്ലസ് ആക്ടിവിസ്റ്റ്), ഡോ. ഡച്ചനാമൂര്ത്തി രാമു (നാഷണല്‍ ജനറല്‍ സെക്രട്ടറി, എന്വൈസിഐ) എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ അവിനാശ് അശോക് (സംസ്ഥാന പ്രസിഡന്റ്, എന്വൈസിഐ ) അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ വി.ടി ബല്‍റാം (എംല്‍എ), ഡോ. എ.കെ ജയശ്രീ (ജെന്‍ഡര്‍ ആക്ടിവിസ്റ്റ്), മായ കൃഷ്ണന് (ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്), എന്നിവരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടന പ്രതിനിധികളായ സോനു-നികേഷ് (കേരളത്തിലെ ആദ്യത്തെ ഗെ കപ്പിള്‍), ദയാ ഗായത്രി, ധന്യ രവീന്ദ്രന്, ആദം ഹരി എന്നിവരും പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സംസ്ഥാനത്തെ ലിംഗ ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വീയറള ,സഹയാത്രിക, ഷീറോ എന്നീ മൂന്ന് സംഘടനകളെ അവതരിപ്പിക്കുന്ന സെഷനില്‍ ദീപ വാസുദേവന്‍ (സ്ഥാപക,സഹയാത്രിക), അരുണിമ സുല്‍ഫിക്കര്‍ (പ്രസിഡന്റ്, ഷെറോസ് കുടുംബശ്രീ, സിബിഒയും), ആനന്ദ് അമ്പീതര (ബോര്‍ഡ് അംഗം, ക്വീയറള) എന്ന മറ്റൊരു പാനലും സൂര്യ ഇഷാന് – ന്റെ പ്രത്യേക പ്രസംഗവും നടക്കുന്നു.
ചലച്ചിത്ര നടി കനി കുസൃതി ഉദ്ഘാടനം ചെയ്യുന്ന സമാപന ചടങ്ങില്‍ അനയിയ അലക്സ്(കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ആര്‍ജെ) വിശിഷ്ടാതിഥിയാകും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ വിമല്‍ ഒ, ആനന്ദ് അമ്പീതര എന്നിവര്‍ സമാപന പ്രഭാഷണവും ക്യാമ്പയിന്റെ അടുത്തഘട്ടം അവതരിപ്പിക്കുകയും ചെയ്തുകൊണ്ട്
‘സ്നേഹപൂര്‍വ്വം സഹയാത്രികര്‍ക്ക് ഒപ്പം’ ക്യാമ്പയിനിന്റെ ആദ്യ ചുവടുവെപ്പിന് സമാപനം കുറിക്കും
- TAGS:
- LGBTQ+