ലൂയിസ് ഹാമില്ട്ടണ് കോവിഡ് സ്ഥിരീകരിച്ചു; സാഖിര്‍ ഗ്രാന്‍ഡ് പ്രീ നഷ്ടമാകും
ഫോര്‍മുല വണ്‍ ലോകചാമ്പ്യന് ലൂയിസ് ഹാമില്ട്ടണ് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡിസംബര്‍ ആറാം തിയതി നടക്കാനിരിക്കുന്ന സാഖിര്‍ ഗ്രാന്‍ഡ് പ്രീ താരത്തിന് നഷ്ടമാകും. നിലവില്‍ ബഹ്റൈനിലെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹാമില്ട്ടണ് ഐസൊലേഷനിലാണ്. നേരിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഹാമില്‍ട്ടണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മേഴ്സിഡസ് ടീം മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ വാരത്തില്‍ മൂന്ന് തവണ കോവിഡ് പരിശോധനക്ക് വിധേയനായെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ബഹ്റൈനിലെ അന്താരാഷ്ട്ര സര്‍ക്ക്യൂട്ടില്‍ വച്ച് ഞായറാഴ്ചയും പരിശോധന നടത്തി. എന്നാല്‍ തിങ്കളാഴ്ച രാവിലെ […]

ഫോര്‍മുല വണ്‍ ലോകചാമ്പ്യന് ലൂയിസ് ഹാമില്ട്ടണ് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡിസംബര്‍ ആറാം തിയതി നടക്കാനിരിക്കുന്ന സാഖിര്‍ ഗ്രാന്‍ഡ് പ്രീ താരത്തിന് നഷ്ടമാകും. നിലവില്‍ ബഹ്റൈനിലെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹാമില്ട്ടണ് ഐസൊലേഷനിലാണ്. നേരിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഹാമില്‍ട്ടണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മേഴ്സിഡസ് ടീം മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ വാരത്തില്‍ മൂന്ന് തവണ കോവിഡ് പരിശോധനക്ക് വിധേയനായെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ബഹ്റൈനിലെ അന്താരാഷ്ട്ര സര്‍ക്ക്യൂട്ടില്‍ വച്ച് ഞായറാഴ്ചയും പരിശോധന നടത്തി. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഹാമില്‍ട്ടണില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയെന്നും ടെസ്റ്റ് ചെയ്ത് സ്ഥിരീകരിക്കുകയായിരുന്നു.
ഹാമില്‍ട്ടണിന് പകരക്കാരനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും മേഴ്സിഡസ് ടീം പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ ഏഴാം ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കി മൈക്കല്‍ ഷൂമാക്കറിന്റെ ലോക റെക്കോര്‍ഡിന് ഒപ്പം എത്തിയിരുന്നു ഹാമില്ട്ടണ്.