‘തെരഞ്ഞെടുപ്പ് ഫലം പുറത്ത്’;റൊണാള്‍ഡോയുടെ ഒരു വോട്ട് മെസ്സിക്ക്, റൊണാള്‍ഡോയെ ഒഴിവാക്കി മെസ്സി
ഫിഫ ദി ബെസ്റ്റ് ഫുട്ബോള്‍ ‘തെരഞ്ഞെടുപ്പ് ‘ ഫലം പുറത്ത് വന്നപ്പോള്‍ റൊബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. മികച്ച താരത്തിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ എല്ലാ ഫിഫ രാജ്യങ്ങളുടെയും ക്യാപ്റ്റന്മാര്ക്കും പരിശീലകര്‍ക്കും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് വോട്ടുള്ളത്. 3 താരങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ നിര്‍ദ്ദേശിക്കാന്‍ ഇവര്ക്കാകുംഏതാണ് 75% അധികം പേരും ലെവന്‍ഡോസ്ക്കിക്കാണ് വോട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ചില താരങ്ങളുടെ വോട്ടിംഗ് രീതി കൗതുകകരമാണ്. മികച്ച താരത്തിനായുള്ള മത്സരത്തില്‍ അവസാന മൂന്നില്‍ ലെവന്‍ഡോസ്ക്കിക്ക് ഒപ്പമുണ്ടായിരുന്ന അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ […]

ഫിഫ ദി ബെസ്റ്റ് ഫുട്ബോള്‍ ‘തെരഞ്ഞെടുപ്പ് ‘ ഫലം പുറത്ത് വന്നപ്പോള്‍ റൊബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. മികച്ച താരത്തിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ എല്ലാ ഫിഫ രാജ്യങ്ങളുടെയും ക്യാപ്റ്റന്മാര്ക്കും പരിശീലകര്‍ക്കും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് വോട്ടുള്ളത്. 3 താരങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ നിര്‍ദ്ദേശിക്കാന്‍ ഇവര്ക്കാകുംഏതാണ് 75% അധികം പേരും ലെവന്‍ഡോസ്ക്കിക്കാണ് വോട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ചില താരങ്ങളുടെ വോട്ടിംഗ് രീതി കൗതുകകരമാണ്.

മികച്ച താരത്തിനായുള്ള മത്സരത്തില്‍ അവസാന മൂന്നില്‍ ലെവന്‍ഡോസ്ക്കിക്ക് ഒപ്പമുണ്ടായിരുന്ന അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടേയും പോര്‍ച്ചുഗല്‍ നായകന് റൊണാള്‍ഡോയുടെയും വോട്ടിംഗ് വിചിത്രമാണ്. റൊണാള്‍ഡോ തന്റെ ആദ്യ വോട്ട് ലെവന്‍ഡോസ്ക്കിക്ക് നല്കിയപ്പോള്, രണ്ടാം വോട്ട് നല്‍കിയത് മെസ്സിക്ക് ആയിരുന്നു. മുന്നാമതായി ഫ്രാന്‍സ് താരം എംപാപ്പയേയും തെരഞ്ഞെടുത്തു. മെസ്സിയാകട്ടെ റൊണാള്‍ഡോയെ പരിഗണിച്ചതേയില്ല. ആദ്യം തെരഞ്ഞെടുത്തത് മുന്‍ സഹതാരമായ ബ്രസീലിന്റെ നെയ്മറിനെയാണ്, പിന്നീട് എംപാപ്പയെയും ശേഷം ലെവന്ഡോസ്ക്കിയെയുമാണ് മെസ്സി പരിഗണിച്ചത്.മികച്ച താരമായ ലെവന്‍ഡോസ്ക്കി മെസിക്കും റൊണാള്‍ഡോയ്ക്കും വോട്ട് നല്‍കിയില്ല. എന്നാല്‍ അദ്ദേഹം നെയ്മറിന് വോട്ട് നല്കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ലെവന്‍ഡോസ്ക്കിയെ പിന്തുണച്ചപ്പോള്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും വോട്ട് നല്‍കിയില്ല. സ്പെയിന് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മുന്‍ സഹതാരം റൊണാള്‍ഡോയ്ക്ക് വോട്ട് നല്‍കിയില്ല എന്നത് ശ്രദ്ധേയമായി. റാമോസ് ലെവന്ഡോസ്ക്കിക്കും നെയ്മറിനും വോട്ട് നല്കി. റൊണാള്‍ഡോയുടെ തട്ടകമായ ഇറ്റലിയുടെ ക്യാപ്റ്റന്‍ ചെല്ലിനി റൊണാള്‍ഡോയ്ക്ക് തന്നെ വോട്ട് ചെയ്തു.ബ്രസീലിന്റെ വോട്ടുകളും മെസ്സിക്കും റൊണാള്‍ഡോയ്ക്കും ലഭിച്ചില്ല.

അര്‍ജന്റീനിയന്‍ കോച്ച് ലയണല്‍ സ്കൊളേനി രണ്ടാമതായി മാത്രമാണ് മെസ്സിയെ പരിഗണിച്ചത്.സാദിയോ മാനെയ്ക്ക് ആണ് അദ്ദേഹം ആദ്യ വോട്ട് നല്‍കിയത് .എന്നാല്‍ ബ്രസീല്‍ കോച്ച് നെയ്മറിനും പോര്‍ച്ചുഗല്‍ കോച്ച് റൊണാള്‍ഡോയെയും ആദ്യം തന്നെ പരിഗണിച്ചു.
- TAGS:
- Cristiano ronaldo
- MESSI