Top

ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ അറസ്റ്റില്‍; ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ പിടിയില്‍. ബുദ്ഗാം ജില്ലയിലെ നര്‍ബര്‍ പ്രദേശത്ത് നിന്നാണ് അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സമയം കൂട്ടാളിയോടൊപ്പം ആള്‍ട്ടോ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ശ്രീനഗര്‍ പോലീസും നാഷണല്‍ ഹൈവേ ക്രോസിലെ കാര്‍ഗോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് നദീം പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 25 ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണം ഉള്‍പ്പടെ ശ്രീനഗര്‍-ബാരാമുള്ള അതിര്‍ത്തിയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് നദീം അബ്രാര്‍. ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ […]

28 Jun 2021 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ അറസ്റ്റില്‍; ജമ്മു കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു
X

ശ്രീനഗര്‍: ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ പിടിയില്‍. ബുദ്ഗാം ജില്ലയിലെ നര്‍ബര്‍ പ്രദേശത്ത് നിന്നാണ് അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സമയം കൂട്ടാളിയോടൊപ്പം ആള്‍ട്ടോ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ശ്രീനഗര്‍ പോലീസും നാഷണല്‍ ഹൈവേ ക്രോസിലെ കാര്‍ഗോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് നദീം പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് 25 ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണം ഉള്‍പ്പടെ ശ്രീനഗര്‍-ബാരാമുള്ള അതിര്‍ത്തിയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് നദീം അബ്രാര്‍. ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ യൂസുഫ് കാന്ത്രുവിന്റെ വിശ്വസ്തനാണ് ഇയാള്‍. നദീം അബ്രാറിന്റെ അറസ്റ്റ് സുരക്ഷാ സേനയ്ക്ക് ആത്മവിശ്വാസം പകരുന്ന നേട്ടമാണെന്ന് കശ്മീര്‍ പോലീസ് വക്താവ് വിജയ് കുമാര്‍ അറിയിച്ചു.

അതേസമയം, കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ശ്രീനഗറിന് സമീപമുള്ള പരിംപോരയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ തുടങ്ങിയത്. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.

Also Read: ത്രിപുരയില്‍ സിപിഐഎം എംഎല്‍എക്ക് നേരെ ബിജെപി ആക്രമണം; ആക്രമണം ജയ്ശ്രീറാം വിളിച്ചെന്ന് പ്രവര്‍ത്തകര്‍

Next Story