കേരളത്തില്‍ ആവശ്യത്തിന് മദ്യശാലകള്‍ ഇല്ലെന്ന് ഹൈക്കോടതി; മാഹിയുമായി താരതമ്യം
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പരാതി ഉയര്‍ന്ന ഔട്ട്ലെറ്റുകള് പൂട്ടിയെന്നാണ് ബെവ്കോ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഓഡിറ്റ് ചെയ്ത്കൂടെയെന്ന് കോടതി ചോദിച്ചു. ‘കൊടകര കേസില്‍ നിഗൂഢത’; പ്രധാനപ്രതികള്‍ പുറത്ത്, പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി; ‘പണത്തിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തണം’ അതേസമയം കേരളത്തില്‍ ആവശ്യത്തിന് മദ്യശാലകള്‍ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചെറിയ പ്രദേശമായ മാഹിയില്‍ പോലും കേരളത്തിനേക്കാള്‍ കൂടുതല്‍ മദ്യശാലകള്‍ ഉണ്ടെന്നും അയല്‍സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലധികം […]
16 July 2021 1:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പരാതി ഉയര്‍ന്ന ഔട്ട്ലെറ്റുകള് പൂട്ടിയെന്നാണ് ബെവ്കോ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഓഡിറ്റ് ചെയ്ത്കൂടെയെന്ന് കോടതി ചോദിച്ചു.
അതേസമയം കേരളത്തില്‍ ആവശ്യത്തിന് മദ്യശാലകള്‍ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചെറിയ പ്രദേശമായ മാഹിയില്‍ പോലും കേരളത്തിനേക്കാള്‍ കൂടുതല്‍ മദ്യശാലകള്‍ ഉണ്ടെന്നും അയല്‍സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലധികം ഔട്ട്ലെറ്റുകള് ഉണ്ടെന്നും പറഞ്ഞ കോടതി കേരളത്തില്‍ മുന്നൂറില്‍ പരം ഔട്ട്ലെറ്റുകള് മാത്രമെയുള്ളൂവെന്നും ചൂണ്ടികാട്ടി.
കേസ് പരിഗണിക്കുന്നത് ജൂലൈ 30 ലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ജസ്റ്റിസ് ദേവര്‍ രാമചന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര് മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസിനു മുന്നില്‍ നൂറുകണക്കിനാളുകളെ അനുവദിക്കുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. ബെവ്കോയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എക്സൈസ് കമ്മീഷണര്‍ക്കും ബെവ്കോ സിഎംഡിയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
തൃശ്ശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.