Top

‘താങ്കളും ബിജെപിയും വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് മകള്‍ക്ക് നേരെ തിരിഞ്ഞത്, നിങ്ങള്‍ കേരളത്തില്‍ വളര്‍ത്തിയ രാഷ്ട്രീയമാണിത്’; കെ സുരേന്ദ്രനോട് ലക്ഷ്മി രാജീവ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്.താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നതെന്ന് സുരേന്ദ്രനോട് ലക്ഷ്മി രാജീവ് പറഞ്ഞു. മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അസഭ്യവും അശ്ലീലവും അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെയെങ്കിലും മകളോ, ഭാര്യയോ അമ്മയോ ആണെന്ന് അണികളോട് പറയണമെന്നും ലക്ഷ്മി രാജീവ് ആവശ്യപ്പെട്ടു. ലക്ഷ്മി രാജീവിന്റെ വാക്കുകള്‍: […]

28 Jan 2021 3:54 AM GMT

‘താങ്കളും ബിജെപിയും വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് മകള്‍ക്ക് നേരെ തിരിഞ്ഞത്, നിങ്ങള്‍ കേരളത്തില്‍ വളര്‍ത്തിയ രാഷ്ട്രീയമാണിത്’; കെ സുരേന്ദ്രനോട് ലക്ഷ്മി രാജീവ്
X

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്.
താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നതെന്ന് സുരേന്ദ്രനോട് ലക്ഷ്മി രാജീവ് പറഞ്ഞു. മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അസഭ്യവും അശ്ലീലവും അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെയെങ്കിലും മകളോ, ഭാര്യയോ അമ്മയോ ആണെന്ന് അണികളോട് പറയണമെന്നും ലക്ഷ്മി രാജീവ് ആവശ്യപ്പെട്ടു.

ലക്ഷ്മി രാജീവിന്റെ വാക്കുകള്‍: ”ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് , വിശ്വാസത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളില്‍ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബിജെപി സംഘപരിവാര്‍ അണികളില്‍ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ക്രൂരതയില്‍ നിന്ന് വോട്ടു തേടി — ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ചും.”

”മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അതുപോലെ അണികളോട് പറയണം നിങ്ങള്‍ അസഭ്യവും അശ്ലീലവും?അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെ എങ്കിലും മകളോ, ഭാര്യയോ അമ്മയോ ഒക്കെ ആണെന്ന്. ഇത്തരമൊരു ഫോട്ടോ മകളോടൊപ്പം സൈബര്‍ ലോകത്ത് ഇടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല സുരേന്ദ്രന്‍. തക്കം കിട്ടിയാല്‍ താങ്കളുടെ സംഘപരിവാര്‍ കൂട്ടാളികള്‍ അതെടുത്തുമോര്‍ഫ് ചെയ്തു അശ്‌ളീല സൈറ്റില്‍ ഇടും. താങ്കള്‍ കേരളത്തില്‍ വളര്‍ത്തിയ രാഷ്ട്രീയമാണത്.”

”താങ്കളും താങ്കളുടെ പാര്‍ട്ടിയും മാത്രം വളര്‍ത്തിയ അശ്‌ളീല സംസ്‌കാരമാണ് ഇന്ന് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നത്. ?ഇത് പറയാന്‍ ഇത്രയും പെട്ടന്ന് ഒരവസരം വരുമെന്ന് ഓര്‍ത്തില്ല ? സുരേന്ദ്രന്‍. ഇത് മാത്രമല്ല അവളും അവളുടെ പരമ്പരയും വേദനിക്കാനുള്ള സകല പാപവും താങ്കള്‍ ഈ നാട്ടില്‍ ചെയ്തു കഴിഞ്ഞു.താങ്കള്‍ മകളോട് മാപ്പ് പറയുക. ആദ്യം.
നല്ല അച്ഛനാണ് നിങ്ങള്‍. താങ്കളുടെ സര്‍വ സ്വാധീനവും ഉപയോഗിച്ച് അവനെ ജയിലില്‍ അടക്കാന്‍ ശ്രമിക്കണം. മകളുടെ ചിത്രം പങ്കു വച്ചതിനു നന്ദി. ഇനിയെങ്കിലും? അന്തസ്സുള്ള ഒരു മനുഷ്യനാവാന്‍, രാഷ്ട്രീയക്കാരന്‍ ആകാന്‍ താങ്കള്‍ക്ക് ഈ മകള്‍ വെളിച്ചമാകട്ടെ.”

അതേസമയം, സുരേന്ദ്രനെ മകളെ അസഭ്യം പറഞ്ഞത് താനല്ലെന്ന് ആരോപണവിധേയനായ അജ്നാസ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നോട് വ്യക്തിവൈരാഗ്യമുള്ള ആരോ ചെയ്തതാണ്. ജനുവരി 13ന് അബുദാബിയില്‍ നിന്നും കിരണ്‍ ദാസ് എന്നു പേരുള്ളയാള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതായി അറിയിച്ച് ഫേസ്ബുക്കില്‍ നിന്ന് മെയില്‍ വന്നിരുന്നു. അപ്പോള്‍ തന്നെ പാസ്വേഡ് മാറ്റി. അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് അജ്നാസ് അജ്നാസ് എന്ന പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. ബിജെപി നേതാവിന്റെ മകള്‍ക്കെതിരെ കമന്റ് ചെയ്തിരിക്കുന്നതെന്നും ഖത്തറില്‍ ടിക് ടോക് താരം കൂടിയായ പേരാമ്പ്ര സ്വദേശി പറഞ്ഞു.

അജ്നാസ് പറഞ്ഞത്: ”എന്നെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കില്‍ എനിക്ക് ഒരു അക്കൗണ്ടുണ്ട്. അത് എന്റെ ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യാനാണ് ഉപയോഗിക്കാറ്. കമന്റടിക്കാന്‍ പോകാറില്ല. കേരളത്തിലെ വലിയ ബിജെപി നേതാവിന്റെ പേജില്‍ പോയിട്ട് അദ്ദേഹവും മകളും ഇരിക്കുന്ന ചിത്രത്തില്‍ എന്റെ പേരും എന്റെ ഫോട്ടോയും വെച്ച് വളരെ മോശമായി ഒരാള്‍ കമന്റ് ഇടിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് നെയിം അജ്നാസ് ആശാസ് അജ്നാസ് എന്നാണ്. ഈ കമന്റ് വന്നത് അജ്നാസ് അജ്നാസ് എന്ന അക്കൗണ്ടില്‍ നിന്നും. സാധാരണ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാകും ഇതൊരു ഫേക്ക് ഐഡിയാണെന്നത്.

കൂടുതല്‍ അന്വേഷിച്ചാല്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ആക്കിയിരിക്കുന്നത് കിരണ്‍ ദാസ് എന്നയാളാണെന്ന് മനസിലാകും. അയാളില്‍ നിന്നാണ് കമന്റ് വന്നത് തന്നെ. എന്നോട് വ്യക്തിപരമായി ആളുകള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ നേരിട്ടുവന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത് അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ മോശമാക്കുകയല്ല. നാട്ടിലാണെങ്കിലും ഖത്തറിലാണെങ്കിലും വളരെ മോശമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ നാല് അഞ്ച് വര്‍ഷമായി ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. മോശം കമന്റിടുന്നവര്‍ക്ക് മറുപടി കൊടുക്കാറില്ല.

ജനുവരി 13ന് എനിക്ക് ഫെയ്സ്ബുക്കില്‍ നിന്നും മെയില്‍ വന്നിരുന്നു. നിങ്ങളുടെ അക്കൗണ്ട് അബുദാബിയില്‍ നിന്ന് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്ന് അറിയിച്ചു. ഞാന്‍ പെട്ടെന്ന് തന്നെ പാസ് വേഡ് മാറ്റി. ഇപ്പോള്‍ ഈ മോശം കമന്റിട്ട ടീം എന്റെ അക്കൗണ്ട് തുറക്കാനോ ഹാക്ക് ചെയ്യാനോ പറ്റാതെയായപ്പോള്‍ എന്റെ പേരും ഒരു ഫോട്ടോയും വെച്ച് ബിജെപി നേതാവിന്റെ പേജില്‍ മോശം കമന്റിടുകയാണ് ചെയ്തിരിക്കുന്നത്. ഈ തെറിക്കമന്റില്‍ നിന്ന് എന്ത് നേട്ടമാണ് അവര്‍ക്ക് കിട്ടുന്നതെന്ന് അറിയില്ല. ഇതിനെതിരെ നിയമപരമായി നീങ്ങും. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കും. എന്റെ അജ്നാസ് ആശാസ് അജ്നാസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തെറികമന്റ് പോയതെന്ന് തെളിയിച്ചുകഴിഞ്ഞാല്‍ ഏത് നിയമനടപടി നേരിടാനും തയ്യാറാണ്.’

Next Story