Top

എഫ്.എ. കപ്പ് വിജയത്തിനു പിന്നാലെ പലസ്തീന് ഐക്യദാര്‍ഡ്യം; പതാകയുമായി ലെസ്റ്റര്‍ താരങ്ങള്‍ ഗ്രൗണ്ടില്‍

എഫ്.എ. കപ്പില്‍ ചെല്‍സിയെ തോല്‍പിച്ചതിനു പിന്നാലെ പലസ്തീന്‍ പതാകയേന്തി ലെസ്റ്റര്‍ താരങ്ങളുടെ വിജയാഹ്‌ളാദപ്രകടനം. ഇന്നലെ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ 20,000-ലേറെ കാണികളെ സാക്ഷിനിര്‍ത്തിയാണ് ലെസ്റ്റര്‍ താരങ്ങളായ ഹംസ ചൗധരിയും വെസ്ലി ഫൊഫാനയും പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലംവച്ചത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെസ്റ്ററിന്റെ ജയം. ഫൈനല്‍ വിസിലിനു പിന്നാലെയാണ് ഡഗ്ഗൗട്ടില്‍ നിന്നു പലസ്തീന്‍ പതാകയെടുത്തു വന്ന് താരങ്ങള്‍ ഗ്രൗണ്ടിനെ വലംവച്ചത്. ടീമിലെ സഹതാരങ്ങളും ഇടയ്ക്ക് ഇവര്‍ക്കൊപ്പം കൂടി പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നയാളാണ് ചെല്‍സി […]

15 May 2021 11:39 PM GMT

എഫ്.എ. കപ്പ് വിജയത്തിനു പിന്നാലെ പലസ്തീന് ഐക്യദാര്‍ഡ്യം; പതാകയുമായി ലെസ്റ്റര്‍ താരങ്ങള്‍ ഗ്രൗണ്ടില്‍
X

എഫ്.എ. കപ്പില്‍ ചെല്‍സിയെ തോല്‍പിച്ചതിനു പിന്നാലെ പലസ്തീന്‍ പതാകയേന്തി ലെസ്റ്റര്‍ താരങ്ങളുടെ വിജയാഹ്‌ളാദപ്രകടനം. ഇന്നലെ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ 20,000-ലേറെ കാണികളെ സാക്ഷിനിര്‍ത്തിയാണ് ലെസ്റ്റര്‍ താരങ്ങളായ ഹംസ ചൗധരിയും വെസ്ലി ഫൊഫാനയും പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലംവച്ചത്.

മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെസ്റ്ററിന്റെ ജയം. ഫൈനല്‍ വിസിലിനു പിന്നാലെയാണ് ഡഗ്ഗൗട്ടില്‍ നിന്നു പലസ്തീന്‍ പതാകയെടുത്തു വന്ന് താരങ്ങള്‍ ഗ്രൗണ്ടിനെ വലംവച്ചത്. ടീമിലെ സഹതാരങ്ങളും ഇടയ്ക്ക് ഇവര്‍ക്കൊപ്പം കൂടി പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

ഇസ്രയേലിനെ പിന്തുണയ്ക്കുന്നയാളാണ് ചെല്‍സി ഉടമ റഷ്യന്‍ ബിസിനസ് വമ്പനായ റോമന്‍ അബ്രാമോവിച്ച്. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സംഘടനയ്ക്കു 100 മില്യണ്‍ ഡോളര്‍ അബ്രമോവിച്ച് സംഭാവന നല്‍കിയതു വാര്‍ത്തയായിരുന്നു. തന്റെ ടീമിന്റെ മത്സരം കാണാനെത്തിയ അബ്രമോവിച്ചിനെയും സാക്ഷി നിര്‍ത്തിയായിരുന്നു ലെസ്റ്റര്‍ താരങ്ങളുടെ പ്രകടനം.

പിന്നീട് ജേതാക്കള്‍ക്കുള്ള മെഡലുകള്‍ സ്വീകരിക്കാനെത്തിയപ്പോഴും ഇവര്‍ പലസ്തീന്‍ പതാകയാണ് പുതച്ചിരുന്നത്. ലെസ്റ്റര്‍ താരങ്ങളുടെ പിന്തുണയില്‍ നന്ദി പ്രകടിപ്പിച്ചു പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷനും രംഗത്തു വന്നു. പതാകയുമായി നില്‍ക്കുന്ന താരങ്ങളുടെ ചിത്രം പങ്കുവച്ചാണ് ട്വിറ്ററിലൂടെ പലസ്തീന്റെ നന്ദി അറിയിച്ചത്.

സോഷ്യല്‍ മീഡിയയും ഇവരുടെ പ്രകടനം ഏറ്റെടുത്തുകഴിഞ്ഞു. പലസ്തീന്റെ ശബ്ദം ലോകമെങ്ങും ഉയര്‍ത്താന്‍ സഹായിച്ചതിനു നന്ദി എന്നാണ് വിവിധ കോണുകളില്‍ ഇവരുടെ ചിത്രം പങ്കുവച്ചു പ്രചരിക്കുന്ന ട്വീറ്റുകള്‍.

Next Story

Popular Stories