Top

പുലിയെ കറിവെച്ച് തിന്നല്‍; വര്‍ഷങ്ങളോളം അകത്തുകിടക്കേണ്ടി വന്നേക്കും; പുലിയെ പിടിക്കാന്‍ ഗൂഢാലോചന നടത്തുന്നതു മുതല്‍ കുറ്റം തുടങ്ങുന്നു

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വെച്ച് കഴിച്ച സംഭവത്തില്‍ അഞ്ചു പേരാണ് വനം വകുപ്പിന്റെ പിടിയാലായത്. റിമാന്‍ഡിലുള്ള അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യാനാണ് വന വകുപ്പിന്റെ തീരുമാനം. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കയാണ് വനംവകുപ്പ്. പിടിയിലായ അഞ്ചു പേരും അഴിയെണ്ണേണ്ടി വരുമെന്ന് ഉറപ്പാണെന്നാണ് നിയമപരമായ നിരീക്ഷണം. പുള്ളിപ്പുലി പോലുള്ള വന്യജീവികളെ വേട്ടയാടി കറിവെച്ച് കഴിക്കുന്ന് സംഭവം അപൂര്‍വമാണ്. സാധാരണായി മാന്‍, മ്ലാവ്, കാട്ടുപന്നി മുള്ളന്‍ പന്നി തുടങ്ങിയവയെ വേട്ടയാടി കറിവെച്ച് കഴിച്ച കേസുകള്‍ […]

23 Jan 2021 10:03 AM GMT

പുലിയെ കറിവെച്ച് തിന്നല്‍; വര്‍ഷങ്ങളോളം അകത്തുകിടക്കേണ്ടി വന്നേക്കും; പുലിയെ പിടിക്കാന്‍ ഗൂഢാലോചന നടത്തുന്നതു മുതല്‍ കുറ്റം തുടങ്ങുന്നു
X

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വെച്ച് കഴിച്ച സംഭവത്തില്‍ അഞ്ചു പേരാണ് വനം വകുപ്പിന്റെ പിടിയാലായത്. റിമാന്‍ഡിലുള്ള അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യാനാണ് വന വകുപ്പിന്റെ തീരുമാനം. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കയാണ് വനംവകുപ്പ്. പിടിയിലായ അഞ്ചു പേരും അഴിയെണ്ണേണ്ടി വരുമെന്ന് ഉറപ്പാണെന്നാണ് നിയമപരമായ നിരീക്ഷണം.

പുള്ളിപ്പുലി പോലുള്ള വന്യജീവികളെ വേട്ടയാടി കറിവെച്ച് കഴിക്കുന്ന് സംഭവം അപൂര്‍വമാണ്. സാധാരണായി മാന്‍, മ്ലാവ്, കാട്ടുപന്നി മുള്ളന്‍ പന്നി തുടങ്ങിയവയെ വേട്ടയാടി കറിവെച്ച് കഴിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

എന്നാല്‍ പുലിയെ പിടിക്കുന്നത് നിയമപരമായി ഇതിലും വലിയ പുലിവാലാണ്. വന്യജീവി മൃഗങ്ങളില്‍ ഷെഡ്യൂള്‍ ഒന്നില്‍ പെട്ട മൃഗമാണ് പുള്ളിപ്പുലി. ഇതിനെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറഞ്ഞത് പതിനായിരം രൂപ പിഴ ഈടാക്കാനംു നിയം ശുപാര്‍ശ ചെയ്യുന്നുണ്ട്. പുലിയെ പിടിക്കാന്‍ ഗൂഡാലോചന നടത്തുന്നതു പോലും കുറ്റമാണ്.

യൂട്യൂബ് വീഡിയോ കണ്ടാണ് കേസില്‍ ഒന്നാം പ്രതിയായ വിനോദും സംഘവും പുലിയെ പിടിക്കാന്‍ കെണി ഒരുക്കിയത്. വിനോദിന്റെ പുരയിടത്തിനടുത്ത് സ്ഥരിമായി ഈ പുലി വരാറുണ്ടായിരുന്നു. പുള്ളിപ്പുലിയുടെ തോല്‍ വിറ്റ് പണമുണ്ടാക്കാം എന്ന വിനോദിന്‍രെ മോഹമാണ് സംഭവങ്ങള്‍ക്ക് കാരണമായത്. കെണിയില്‍ കുടുങ്ങിയ പുലിയെ കൊന്ന് തോലുരിച്ചപ്പോള്‍ 20 കിലോയോളം മാസമാണ് ഇവര്‍ക്ക് ലഭിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറുവയസ്സുള്ള പുള്ളിപ്പുലിയെയാണ് കെണിവെച്ച് പിടിച്ചത്.

ഒന്നാം പ്രതിയായ വിനോദിന് പുറമെ മാങ്കുളം സ്വദേശികളായ ബേസില്‍, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സെന്റ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. വിനോദിന്റെ കൃഷിയിടത്തിലാണ് കെണിവെച്ചത്. ഇരുമ്പു കേബിള്‍ ഉപയോഗിച്ചാണ് കൃഷിയിടത്തില്‍ കെണി ഒരുക്കിയത്. വിനോദിന്റെ വീട്ടില്‍ നിന്നും പുലിത്തോലും പുലി മാംസം കൊണ്ടുള്ള കറിയും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story