ഇരട്ടവോട്ട് ആരോപണം; ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി ഇരട്ടസഹോദരങ്ങള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി. ഇരട്ട വോട്ടെന്ന് ആരോപിച്ച് ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചിരുന്നു. ഇരട്ട വോട്ട് ഈ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട രാഷ്ട്രീയ ആയുധമാക്കാക്കി മാറ്റാനുള്ള നീക്കമാണ് യുഡിഎഫ് നടത്തിയത്. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ഇരട്ട വോട്ടുകള്‍ ഉള്‍പ്പെടുന്ന പട്ടികയും പുറത്തുവിട്ടു. എന്നാല്‍ പട്ടികക്കെതിരെ വ്യാപകമായ ആക്ഷേപങ്ങളാണ് ഉണ്ടാകുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം ബൂത്തിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണും ഇരട്ടവോട്ടെന്ന […]

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി. ഇരട്ട വോട്ടെന്ന് ആരോപിച്ച് ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചിരുന്നു.
ഇരട്ട വോട്ട് ഈ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട രാഷ്ട്രീയ ആയുധമാക്കാക്കി മാറ്റാനുള്ള നീക്കമാണ് യുഡിഎഫ് നടത്തിയത്. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ഇരട്ട വോട്ടുകള്‍ ഉള്‍പ്പെടുന്ന പട്ടികയും പുറത്തുവിട്ടു. എന്നാല്‍ പട്ടികക്കെതിരെ വ്യാപകമായ ആക്ഷേപങ്ങളാണ് ഉണ്ടാകുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം ബൂത്തിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണും ഇരട്ടവോട്ടെന്ന പേരില്‍ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ വിവരങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അരുണും വരുണും പ്രതിപക്ഷ നേതാവിനെതിരെ രംഗത്തുവന്നത്. പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും സ്വകാര്യതയിലേയ്ക്കുള്ള കടന്ന് കയറ്റമാണന്നും ഇരട്ടകളില്‍ ഒരാളായ അരുണ്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.
ഇതിനിടെ ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം രംഗത്തെത്തി. ചെന്നിത്തല ശേഖരിച്ച വോട്ടര്‍മാരുടെ രേഖകള്‍ സൂക്ഷിച്ചത് രാജ്യത്തിന് പുറത്ത് ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റിലാണ്. ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും സിപിഐഎം ആരോപിച്ചു.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് രമേശ് ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പ്രധാന ആരോപണം. ഇരട്ട വോട്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്ത വെബ്സൈറ്റ് ലോഗിന്‍ ചെയ്യുമ്പോള്‍ സെര്‍വര്‍ നിയന്ത്രിക്കുന്നത് സിംഗപ്പൂരില്‍നിന്നാണ് എന്ന് വ്യക്തമാണ്. ചെന്നിത്തലയുടേത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് ഗൗരവമേറിയ നിയമപ്രശ്നമാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി കുറ്റപ്പെടുത്തി.
മലയാളത്തില്‍ ചെന്നിത്തലയിട്ട പോസ്റ്റുകള്‍ക്ക് ലൈക്ക് വന്നിരിക്കുന്നത് കൊറിയയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നു. വിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കൊറിയന്‍ ഭാഷയോട് സാമിപ്യമുള്ള പേരുകളാണ് ഇതില്‍ കൂടുതലും. ചെന്നിത്തലയുടെ മുന്‍ പോസ്റ്റുകള്‍ക്ക് കിട്ടാത്ത വിധത്തിലുള്ള ലൈക്കും റീച്ചും ഇരട്ട വോട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ലഭിച്ചിട്ടുണ്ടെന്നും സിപിഐഎം പറയുന്നു. ഇത് പിആര്‍ വര്‍ക്ക് നടന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും പാര്‍ട്ടി ആരോപിക്കുന്നു.