ബീഹാറില്‍ കരുത്തറിയിച്ച് ഇടതുപക്ഷം; സിപിഐഎംഎല്‍ ലിബറേഷന്‍ വന്‍ മുന്നേറ്റം; മൊത്തം 16 സീറ്റ്
ദില്ലി: ബീഹാറില്‍ ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റം. മഹാസഖ്യത്തിനൊപ്പം മത്സരിച്ച സിപിഐ, സിപി ഐഎം, സിപിഐഎംഎല്‍ ലിബറേഷന്‍ ഉള്‍പ്പെടുന്ന ഇടതു പാര്‍ട്ടികള്‍ 16ീറ്റുകളില് വിജയം നേടി. 29 സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്. 4 സീറ്റില്‍ മത്സരിച്ച സിപിഐഎം 2 ഇടത്തും 6 സീറ്റില്‍ മത്സരിച്ച സിപി ഐ 2 ഇടത്തും 19 സീറ്റില്‍ മത്സരിച്ച സിപിഐഎംഎല്‍ ലിബറഷേന്‍ 12 സീറ്റിലുമാണ് വിജയിച്ചത്. ഇടത് പാര്‍ട്ടികള്‍ വ്യക്തമായ മുന്നേറ്റം നടത്തിയെന്ന് തന്നെ വേണം വിലയിരുത്താന്‍. 2015 ലെ ബീഹാര്‍ […]

ദില്ലി: ബീഹാറില്‍ ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റം. മഹാസഖ്യത്തിനൊപ്പം മത്സരിച്ച സിപിഐ, സിപി ഐഎം, സിപിഐഎംഎല്‍ ലിബറേഷന്‍ ഉള്‍പ്പെടുന്ന ഇടതു പാര്‍ട്ടികള്‍ 16ീറ്റുകളില് വിജയം നേടി.
29 സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്. 4 സീറ്റില്‍ മത്സരിച്ച സിപിഐഎം 2 ഇടത്തും 6 സീറ്റില്‍ മത്സരിച്ച സിപി ഐ 2 ഇടത്തും 19 സീറ്റില്‍ മത്സരിച്ച സിപിഐഎംഎല്‍ ലിബറഷേന്‍ 12 സീറ്റിലുമാണ് വിജയിച്ചത്. ഇടത് പാര്‍ട്ടികള്‍ വ്യക്തമായ മുന്നേറ്റം നടത്തിയെന്ന് തന്നെ വേണം വിലയിരുത്താന്‍.
2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎംഎല്‍ ലിബറേഷന്‍ ലഭിച്ച 3 സീറ്റുകള്‍ മാത്രമായിരുന്നു ഇടതുപക്ഷത്തിന് അവകാശപ്പെടാനുണ്ടായിരുന്നത്.
ഇതില്‍ തന്നെ മത്സരിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞുവെന്നതും ഇടതുപാര്‍ട്ടിക്ക് പ്രതീക്ഷവെക്കാന്‍ കഴിയുന്ന കാര്യമാണ്. സന്ദീപ് സൗരവ്, മനോജ് മന്‍സില്‍, അഫ്താബ് ആലം, രഞ്ജിത് റാം, ജിതേന്ദ്ര പസ്വാന്, അജിത് കുശ്വാഹരേ എന്നിവരായിരുന്നു സിപിഐഎംഎല്‍ ലിബറേഷന്റെ വിദ്യാര്‍ത്ഥി നേതാക്കള്‍.
ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്കിയിരുന്നുവെങ്കില് കുടുതല്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നായിരുന്നു സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റ് മാത്രമാണ് ലഭിച്ചത്. ആര്‍ജെഡി 75 സീറ്റുകള്‍ നേടിയാണ് ഒറ്റകക്ഷിയായത്. ബീഹാറില്‍ എന്‍ഡിഎ രണ്ടാമതും അധികാരത്തിലെത്തിയെങ്കിലും ജെഡിയുവിനും തിരിച്ചടി നേരിട്ടുവെന്ന് വേണം പറയാന്‍. അതേസമയം ബിജെപി 74 സീറ്റുകള്‍ നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനത്ത് ബിജെപിക്ക് 74 സീറ്റും, ജെഡിയുവിന് 43 സീറ്റും ലഭിച്ചു. ഇതിന് പുറമേ വിഐപിക്ക് എച്ച്എഎമ്മിനും 4 സീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ആര്‍ജെഡി 75 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായി.
കോണ്‍ഗ്രസിന് 19 സീറ്റും ഇടത് പാര്‍ട്ടികള്‍ക്ക് 16 സീറ്റും ലഭിച്ചു. ഉവൈസിയുടെ എഐഎംഐഎമ്മിന് 5 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ അന്തിമ ഫലം വന്നാല്‍ മാത്രമെ സഖ്യം സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുകയുള്ളൂവെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.