Top

ബീഹാറില്‍ സിപിഐഎംഎല്ലിന് 19 സീറ്റ്, സിപിഐക്ക് ആറ്, സിപിഐഎമ്മിന് നാല്; ഇടതുകക്ഷികള്‍ മത്സരിക്കുന്നതിങ്ങനെ

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആകെയുള്ള 243 സീറ്റില്‍ 143 സീറ്റുകളാണ് ആര്‍ജെഡിക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് 10-12 സീറ്റുകള്‍ മുകേഷ് സാഹ്‌നിക്ക് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് രണ്ട് സീറ്റുകളും ആര്‍ജെഡി ക്വാട്ടയില്‍ നിന്ന് നല്‍കും. കോണ്‍ഗ്രസിന് 68-70 സീറ്റുകളാണ് നല്‍കുക. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. 21 സീറ്റുകളിലാണ് വിജയിച്ചത്. ഇടതുപാര്‍ട്ടികള്‍ക്ക് 29 […]

3 Oct 2020 3:36 AM GMT

ബീഹാറില്‍ സിപിഐഎംഎല്ലിന് 19 സീറ്റ്, സിപിഐക്ക് ആറ്, സിപിഐഎമ്മിന് നാല്; ഇടതുകക്ഷികള്‍ മത്സരിക്കുന്നതിങ്ങനെ
X

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ആകെയുള്ള 243 സീറ്റില്‍ 143 സീറ്റുകളാണ് ആര്‍ജെഡിക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് 10-12 സീറ്റുകള്‍ മുകേഷ് സാഹ്‌നിക്ക് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് രണ്ട് സീറ്റുകളും ആര്‍ജെഡി ക്വാട്ടയില്‍ നിന്ന് നല്‍കും.

കോണ്‍ഗ്രസിന് 68-70 സീറ്റുകളാണ് നല്‍കുക. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. 21 സീറ്റുകളിലാണ് വിജയിച്ചത്.

ഇടതുപാര്‍ട്ടികള്‍ക്ക് 29 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ മൂന്ന് എംഎല്‍എമാരുള്ള സിപിഐഎംഎല്‍ ലിബറേഷന് 19 സീറ്റുകള്‍ നല്‍കി. സിപിഐക്ക് ആറ് സീറ്റുകളും സിപിഐഎമ്മിന് നാല് സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.

Next Story

Popular Stories