ത്രിപുരയില്‍ സിപിഐഎം-സിപിഐ ഓഫീസുകള്‍ തകര്‍ത്ത് തീയിട്ടു; പൊലീസ് സാന്നിധ്യത്തില്‍ ബിജെപി അക്രമമെന്ന് ഇടതുപാര്‍ട്ടികള്‍
ത്രിപുരയില്‍ ആറ് ഇടതുപാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം. ഇന്നലെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരുന്ന പണിമുടക്കിനിടെയാണ് ആക്രമണമുണ്ടായത്. കൃഷ്ണനഗറിലെ സിപിഐ ആസ്ഥാനം, സിഐടിയു ഓഫീസുകള്‍, അഗര്‍ത്തലയിലെ സോഷ്യലിസ്റ്റ് യൂണിറ്റ് സെന്റര്‍ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (എസ് യുസിഐ സി) ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. സബ്രൂമില്‍ നാല് സിപിഐഎം ഓഫീസുകള്‍ക്ക് തീവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ബിജെപി ആക്രമം നടത്തിയതെന്ന് മുന്‍ മന്ത്രിയും സിഐടിയു ത്രിപുര അദ്ധ്യക്ഷനുമായ മണിക് ദെ പ്രതികരിച്ചു. ഭരണകക്ഷിയായ ബിജെപിയുടെ പ്രവര്‍ത്തകര്‍ അഗര്‍ത്തലയിലെ സിഐടിയു ഓഫീസ് ആക്രമിച്ചു. […]

ത്രിപുരയില്‍ ആറ് ഇടതുപാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം. ഇന്നലെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരുന്ന പണിമുടക്കിനിടെയാണ് ആക്രമണമുണ്ടായത്. കൃഷ്ണനഗറിലെ സിപിഐ ആസ്ഥാനം, സിഐടിയു ഓഫീസുകള്‍, അഗര്‍ത്തലയിലെ സോഷ്യലിസ്റ്റ് യൂണിറ്റ് സെന്റര്‍ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (എസ് യുസിഐ സി) ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. സബ്രൂമില്‍ നാല് സിപിഐഎം ഓഫീസുകള്‍ക്ക് തീവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ബിജെപി ആക്രമം നടത്തിയതെന്ന് മുന്‍ മന്ത്രിയും സിഐടിയു ത്രിപുര അദ്ധ്യക്ഷനുമായ മണിക് ദെ പ്രതികരിച്ചു.
ഭരണകക്ഷിയായ ബിജെപിയുടെ പ്രവര്‍ത്തകര്‍ അഗര്‍ത്തലയിലെ സിഐടിയു ഓഫീസ് ആക്രമിച്ചു. ഓഫീസിലെ സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.
മണിക് ദെ

ഒരു മാധ്യമപ്രവര്‍ത്തകനും ഒരു സിപിഐഎം പ്രവര്‍ത്തനും ആക്രമത്തില്‍ സാരമായി പരിക്കേറ്റു. പണിമുടക്കില്‍ വിജനമായ ബോക്സാനഗറിലെ ബസ്റ്റ് സ്റ്റേഷന്റെ ചിത്രമെടുക്കുന്നതിനിടെ ഷരീഫ് അഹമ്മദ് എന്ന മാധ്യമപ്രവര്‍ത്തകനെ ബിജെപിക്കാര്‍ ആക്രമിച്ചെന്നാണ് പരാതി. പരുക്കേറ്റ ഷരീഫ് അഹ്മദ് ചികിത്സയില്‍ തുടരുകയാണ്.

സോനാര്ഗാവിലെ ആശുപത്രിയിലിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി ആക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റ സിപിഐഎം പ്രവര്ത്തകന് റിപ്പണ്‍ മിയ പറഞ്ഞു. ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചു.
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ തകര്‍ക്കുകയാണ്. അവരുടെ പ്രവര്‍ത്തകര്‍ ജനാധിപത്യ മുന്നേറ്റങ്ങളേയും ദേശീയ പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുന്നു.
മണിക് സര്‍ക്കാര്‍
