കുടുംബത്തിന് അസൗകര്യം; ഇടത് എംപിമാര്‍ ഹാത്രസിലേക്കില്ല
ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ച് ഇടത് എംപിമാര്‍. വീട്ടുകാര്‍ അസൗകര്യം അറിയിച്ചതോടെയാണ്യാത്ര മാറ്റിയത്. സിപിഐഎം, സിപിഐ, എല്‍ജെഡി എംപിമാരാണ് ഹാത്രസിലേക്കുള്ള യാത്ര മാറ്റിയത്. എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരടങ്ങുന്ന സംഘമായിരുന്നു ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിയാനായിട്ടായിരുന്നു എംപിമാര്‍ യാത്ര തീരുമാനിച്ചിരുന്നത്. കൂടാതെ, ജില്ലാ കളക്ടറുമായും പൊലീ,ുമായും കൂടിക്കാഴ്ചയ്ക്കും […]

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ച് ഇടത് എംപിമാര്‍. വീട്ടുകാര്‍ അസൗകര്യം അറിയിച്ചതോടെയാണ്
യാത്ര മാറ്റിയത്. സിപിഐഎം, സിപിഐ, എല്‍ജെഡി എംപിമാരാണ് ഹാത്രസിലേക്കുള്ള യാത്ര മാറ്റിയത്.
എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരടങ്ങുന്ന സംഘമായിരുന്നു ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.
കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിയാനായിട്ടായിരുന്നു എംപിമാര്‍ യാത്ര തീരുമാനിച്ചിരുന്നത്. കൂടാതെ, ജില്ലാ കളക്ടറുമായും പൊലീ,ുമായും കൂടിക്കാഴ്ചയ്ക്കും പദ്ധതിയിട്ടിരുന്നു. സന്ദര്‍ശനത്തിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനുംമ പ്രധാനമന്ത്രക്കും സമര്‍പ്പിക്കുമെന്നും എംപിമാര്‍ അറിയിച്ചിരുന്നു.