‘ഹാത്രസിലേക്കുള്ള യാത്ര തടഞ്ഞത് യുപി സര്‍ക്കാര്‍, ഞങ്ങള്‍ എത്തരുതെന്ന് അവര്‍ ആഗ്രഹിച്ചു’; ആരോപണവുമായി ഇടത് എംപിമാര്‍
ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യുപിയിലെ യോഗി സര്‍ക്കാരാണെന്ന് ഇടത് എംപിമാര്‍. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്ന് സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംപിമാര്‍ ഹാത്രസില്‍ സന്ദര്‍ശനം നടത്തുന്നതിനോട് അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു […]

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യുപിയിലെ യോഗി സര്‍ക്കാരാണെന്ന് ഇടത് എംപിമാര്‍. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്ന് സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എംപിമാര്‍ ഹാത്രസില്‍ സന്ദര്‍ശനം നടത്തുന്നതിനോട് അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു എന്നായിരുന്നു പൊലീസ് കാരണം പറഞ്ഞിരുന്നത്. എന്നാല്‍ യാത്ര സംബന്ധിച്ച് കുടുംബത്തിന് യാതൊരു ഒരു വിവരവും നല്‍കിയില്ലെന്നും യുപി പൊലീസ് രാഷ്ട്രീയം കളിച്ചെന്നും ഇടത് എംപിമാര്‍ പറഞ്ഞു. ഇടത് എംപിമാരായ ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍ എന്നിവരും എളമരം കരീമിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വീട്ടുകാര്‍ അസൗകര്യം അറിയിച്ചെന്ന് പറഞ്ഞായിരുന്നു എംപിമാരുടെ യാത്ര മാറ്റിയത്. സിപിഐഎം, സിപിഐ, എല്‍ജെഡി എംപിമാരാണ് ഹാത്രസിലേക്കുള്ള യാത്ര മാറ്റിയത്. എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരടങ്ങുന്ന സംഘമായിരുന്നു ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.
കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിയാനായിട്ടായിരുന്നു എംപിമാര്‍ യാത്ര തീരുമാനിച്ചിരുന്നത്. കൂടാതെ, ജില്ലാ കളക്ടറുമായും പൊലീ,ുമായും കൂടിക്കാഴ്ചയ്ക്കും പദ്ധതിയിട്ടിരുന്നു. സന്ദര്‍ശനത്തിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കുമെന്നും എംപിമാര്‍ അറിയിച്ചിരുന്നു.