എല്‍ജെഡിയില്‍ വിട്ട് ജെഡിഎസിലേക്ക്, മനംമാറി തിരിച്ച് എല്‍ജെഡിയിലേക്ക്; മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് പതാക ഏന്തി വാര്‍ഡ് മെമ്പര്‍
കോഴിക്കോട്: പയ്യോളി തുറയൂരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് പാര്‍ട്ടി കൊടികളേന്തി എല്‍ജെഡി വാര്‍ഡ് മെമ്പര്‍. പതിനൊന്നാം വാര്‍ഡ് മെമ്പറായ നജില അഷറഫ് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് ഒരുസംഘം പ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ ദിവസം എല്‍ജെഡിയില്‍ നിന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് എല്‍ജെഡിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലേക്ക് ചേരുന്നവര്‍ക്കായി ജനതാദള്‍ എസ് സംഘടിപ്പിച്ച സ്വീകരണചടങ്ങില്‍ ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യയില്‍ നിന്നും നജില ജെഡിഎസ് പതാക ഏറ്റുവാങ്ങി. ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം എല്‍ഡിഎഫ് സംഘടിപ്പിച്ച […]
2 July 2021 10:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: പയ്യോളി തുറയൂരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് പാര്‍ട്ടി കൊടികളേന്തി എല്‍ജെഡി വാര്‍ഡ് മെമ്പര്‍. പതിനൊന്നാം വാര്‍ഡ് മെമ്പറായ നജില അഷറഫ് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് ഒരുസംഘം പ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ ദിവസം എല്‍ജെഡിയില്‍ നിന്ന് രാജിവെച്ചിരുന്നു.
തുടര്‍ന്ന് എല്‍ജെഡിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലേക്ക് ചേരുന്നവര്‍ക്കായി ജനതാദള്‍ എസ് സംഘടിപ്പിച്ച സ്വീകരണചടങ്ങില്‍ ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യയില്‍ നിന്നും നജില ജെഡിഎസ് പതാക ഏറ്റുവാങ്ങി. ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ മണിക്കൂറുകള്‍ക്കകം എല്‍ഡിഎഫ് സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിലും നജീല പ്രത്യക്ഷപ്പെട്ടു. എല്‍ജെഡി പതാകയേന്തിയായി ആയിരുന്നു നജില പരിപാടിയില്‍ പങ്കെടുത്തത്. ഈ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രണ്ട് പാര്‍ട്ടികളും വിശദീകരണവും നല്കി.
അന്തരിച്ച യുവജനതദള്‍ നേതാവ് അജീഷ് കൊടക്കാടിന്റെ സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട പണപിരിവിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രവര്‍ത്തകരും നേതാക്കളും അടങ്ങുന്ന നൂറോളം പേര് എല്‍ജെഡിയില്‍ നിന്ന് രാജിവെച്ച് ജെഡിഎസിലേക്ക് എത്തിയെന്നായിരുന്നു ജെഡിഎസ് നേതൃത്വം അറിയിച്ചത്. അജീഷ് കൊടക്കാടിന്റെ പിതാവ് കൊടക്കാട് ബാലന് നായര്‍ ഉള്‍പ്പടെയുള്ള എല്‍ജെഡി നേതാക്കളാണ് എല്‍ജെഡി വിട്ട് ജെഡിഎസില്‍ ചേര്‍ന്നതെന്നാണ് വിവരം.
എല്‍ഡിഎഫ് ഭരണത്തിലുള്ള തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഘടകക്ഷിയായ എല്‍ജെഡിക്ക് രണ്ട് സീറ്റുകളാണുള്ളത്.