ഇടതുനേതാക്കളായ റഹീം ഓങ്ങല്ലൂര്‍, യു ഹരിദാസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു; പട്ടാമ്പിയില്‍ കൂറുമാറ്റം സജീവം
പാലക്കാട്: എഐഎസ്എഫ് നേതാവായ റഹീം ഓങ്ങല്ലൂര്‍, സിപിഐഎം നേതാവ് യു ഹരിദാസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. പട്ടാമ്പിയില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ബിജെപി അംഗത്വം നല്കി. സ്വീകരണ പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎം ഹരിദാസ്, എംപി മുരളീധരന്, എംകെ സുനില്‍കുമാര്‍, പി മനോജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ് ആയതോടെ പാര്‍ട്ടി വിട്ട് മറ്റ് പാര്‍ട്ടികളില്‍ ഇടം നേടുന്നത് സജീവമായിരിക്കുകയാണ്. നേരത്തെ പട്ടാമ്പി മുതുതലയില്‍ ബിജെപിയില്‍ നിന്ന് […]

പാലക്കാട്: എഐഎസ്എഫ് നേതാവായ റഹീം ഓങ്ങല്ലൂര്‍, സിപിഐഎം നേതാവ് യു ഹരിദാസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. പട്ടാമ്പിയില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ബിജെപി അംഗത്വം നല്കി.
സ്വീകരണ പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎം ഹരിദാസ്, എംപി മുരളീധരന്, എംകെ സുനില്‍കുമാര്‍, പി മനോജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ആയതോടെ പാര്‍ട്ടി വിട്ട് മറ്റ് പാര്‍ട്ടികളില്‍ ഇടം നേടുന്നത് സജീവമായിരിക്കുകയാണ്. നേരത്തെ പട്ടാമ്പി മുതുതലയില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.
പട്ടാമ്പി നഗരസഭയില്‍ രണ്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. പട്ടാമ്പി നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്.
- TAGS:
- BJP
- CPIM
- Local Body Election