Top

പ്രസവശസ്ത്രിയ്ക്കിടെ വയറ്റില്‍ പഞ്ഞി വെച്ച് തുന്നിക്കെട്ടി; തെളിവുമായി വരാന്‍ ആശുപത്രിയുടെ വെല്ലുവിളി

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് കൈപ്പിഴ സംഭവിച്ചതായി ആരോപണം.

27 Nov 2020 12:32 AM GMT

പ്രസവശസ്ത്രിയ്ക്കിടെ വയറ്റില്‍ പഞ്ഞി വെച്ച് തുന്നിക്കെട്ടി; തെളിവുമായി വരാന്‍ ആശുപത്രിയുടെ വെല്ലുവിളി
X

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് കൈപ്പിഴ സംഭവിച്ചതായി ആരോപണം. വലിയതുറ സ്വദേശി 22 കാരിയായ അല്‍ഫിന അലിയുടെ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ പഞ്ഞിതുന്നിക്കെട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ തെളിവുണ്ടെങ്കില്‍ കൊണ്ടുവരാനാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മുറിവില്‍ അണുബാധ ഏറ്റതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായ അല്‍ഫിന ഇപ്പോള്‍ നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നാണ് കുടുംബം പറയുന്നത്. അതേസമയം സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

സിസേറിയന് ശേഷമുണ്ടായ ശക്തമായ വയറുവേദനയെ തുടര്‍ന്നായിരുന്നു അല്ഫീനയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗിന് വിധേയയാക്കിയതിന് ശേഷമാണ് വയറിനുള്ളില്‍ പഞ്ഞി കണ്ടെത്തുന്നതും അണുബാധയേറ്റതായി കാണുന്നതും.

തുടര്‍ന്ന് 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 കാരിയിയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് തിരിച്ചറിഞ്ഞ കുടുംബം ആശുപത്രിയിലെത്തി പരാതിപ്പെട്ടിരുന്നെങ്കിലും തെളിവുമായി വരാനായിരുന്നു അധികൃതരുടെ മറുപടി. അതേസമയം ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇതില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പറയുന്നത്.

Next Story